ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നടത്തിപ്പ് സർക്കാർ ഏറ്റെടുക്കണം:കർഷക കോൺഗ്രസ് വെളിയന്നൂർ



ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നടത്തിപ്പ് സർക്കാർ ഏറ്റെടുക്കണം:കർഷക കോൺഗ്രസ് വെളിയന്നൂർ
 
എം. പി. ഐ. പി. പദ്ധതിയോടനുബദ്ധിച്ച ലിഫ്റ്റു് ഇറിഗേഷൻ സംവിധാനം അതിൻ്റെ സുഗമമായ പ്രവർത്തനത്തിന് ത്രിതല പഞ്ചായത്തുകളുടെ അധീനതയിൽ നിന്നും സർക്കാർ ഏറ്റെടുക്കണമെന്ന് കർഷക കോൺഗ്രസ് വെളിയന്നൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. വെളിയന്നൂർ പഞ്ചായത്തിലെലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ആരംഭം കുത്താട്ടുകുളം മുൻസിപ്പാലിറ്റിയിൽ നിന്നാണ്, എന്നാൽ ഗുണഭോക്താക്കൾ വെളിയന്നൂർ പഞ്ചായത്തിലുള്ളവരുമാണ്. 


വമ്പിച്ച കറണ്ട് ബിൽ അടക്കാൻ ആരുo തയ്യാറാകാത്തതിനാൽ പദ്ധതി നടക്കുന്നില്ല. പദ്ധതിയുടെ നടത്തിപ്പ്  സർക്കാർ ഏറ്റെടുക്കണമെന്നും യോഗം അഭ്യർത്ഥിച്ചു വെളിയന്നൂർ മണ്ഡലം കമ്മറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽകർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.സി. കുര്യാക്കോസ് സമ്മേളനം ഉൽഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സുരേന്ദ്രൻ , കോൺ മണ്ഡലം പ്രസിഡൻ്റ് എൻ. ശ്രീകുമാർ, ടോമി കലമറ്റം, രാജേഷ് മറ്റപ്പിള്ളി, വത്സരാജൻ,ഡയ്സി ജോർജ്ജ്, മനു ജോയി എന്നിവർ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments