രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 16മുതൽ മെയ് 16വരെ നടത്തുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് വ്യാഴാഴ്ച തുടക്കമാകും. പ്രമുഖ ഫുട്ബോൾ പരിശീലകരായ ഡോ.അജു റ്റി.ജി, ഡോ .അനീഷ് ബാബു പി.ജി, മുഹമ്മദ് ഷുഹൈബ് സി, ഇമ്രാൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു. നാലാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്.
പരിശീലനത്തിൽപങ്കെടുക്കാനാഗ്രഹിക്കുന്നവർ 16-)o തീയതി രാവിലെ 7.45ന് സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ്..ക്യാമ്പിനിടയിൽ ടീമുകൾ തമ്മിലുള്ള സൗഹൃദ മത്സരങ്ങൾ ഉണ്ടായിരിക്കും .ടൂർണമെൻ്റോടുകൂടി ക്യാമ്പ് അവസാനിക്കും. ടൂർണമെൻ്റിൽ മികച്ച പ്രകടനം നടത്തുന്ന ടീമുകൾക്ക് മെഡലും സമ്മാനങ്ങളും നൽകുന്നതാണ്. സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ കായികാധ്യാപിക ക്യാമ്പിന് മേൽനോട്ടം വഹിക്കും.




0 Comments