വൈദികനെ വാഹനമിടിപ്പിച്ച് പരിക്കേല്പിച്ചയാള്‍ പോലീസ് പിടിയില്‍



കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ ഡയറക്ടര്‍ റവ. ഡോ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിനെ വാഹനമിടിപ്പിച്ച് പരിക്കേല്പിച്ച  സംഭവത്തില്‍ പോലീസ് നടപടി. ഇടിപ്പിച്ച വാഹനവും വാഹനമോടിച്ചിരുന്നയാളും പോലീസ് പിടിയിലായി. 

 മുത്തോലി സ്വദേശി പ്രകാശ് എന്നയാളെയെയാണ് അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിലെടുത്തു. പാലാ ഡി. വൈ. എസ്. പി. കെ സദന്‍ , എസ്.എച്ച്. ഒ. പി. ജെ.  കുര്യാക്കോസ്, എസ്. ഐ. ദിലിപ് കുമാര്‍, എ.എസ്. ഐ.  ജോബി ജോസഫ്, പ്രൊബേഷണല്‍ എസ്.ഐ ബിജു,മറിയാമ്മ, സി. പി. ഒ. അനൂപ്, രഞ്ജിത് എന്നിവര്‍ ചേര്‍ന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ജനുവരി 12-ാം തീയതി പാലാ ബിഷപ് ഹൗസിനു മുമ്പില്‍ വച്ചാണ് വൈദികനെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോയത്. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments