യുവാവ് ആറ്റിൽ മുങ്ങി മരിച്ചു....... സംഭവം ഇന്നുച്ചയ്ക്ക്




കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം പുന്നക്കൽ ചുങ്കത്ത് യുവാവ് കൊടൂരാറ്റിൽ മുങ്ങി മരിച്ചു. കടുവാക്കുളം സ്വദേശി ഗോപകുമാറാണ് (45) മരിച്ചത്.

ഉച്ചക്ക് 1.30 ഓടെ ആണ് സംഭവം. ഗോപകുമാറും സുഹൃത്തുക്കളായ നാലുപേരും ആണ് കൊടൂരാറ്റിൽ നീന്താൻ എത്തിയത്. പുന്നക്കൽ ചുങ്കം ഭാഗത്തുനിന്നും അക്കരയിലേക്ക് അഞ്ചുപേരും നീന്തുകയായിരുന്നു. നീന്തി മടങ്ങിയെത്തുന്നതിനിടെ ഗോപകുമാറിനെ ആറ്റിൽ കാണാതാക്കുകയായിരുന്നു. ഉടൻതന്നെ ഇവർ ബഹളം വച്ചതോടെ നാട്ടുകാർ സ്ഥലത്ത് ഓടിക്കൂടി വിവരം അഗ്നി രക്ഷാ സേനാ സംഘത്തെ അറിയിച്ചു. സ്കൂബ സംഘം സ്ഥലത്തെത്തി അരമണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിന് ഒടുവിലാണ് കൊടൂരാറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments