കോളജ് അധ്യാപിക ഫ്ലാറ്റിനുള്ളിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം…



 കോളജ് അധ്യാപിക ഫ്ലാറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോൾ (49) ആണ് മരിച്ചത്. ഡൽഹിയിലെ വസുന്ധര എൻക്ലേവിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 


 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35ഓടെ ദേവോസ്മ‌ിതയുടെ സഹോദരി ദേവാരതി പോൾ ന്യൂ അശോക് നഗർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. രാവിലെ മുതൽ സഹോദരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടതോടെ സംശയം തോന്നിയ ദേവാരതി, പൂട്ട് പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് ദേവോസ്‌മിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.


 സംഭവസ്ഥലത്തെ പരിശോധനയിൽ ദേവോസ്‌മിതയുടെ തലയിൽ ഭാരമേറിയ വസ്തു‌ കൊണ്ട് അടിയേറ്റതിന്റെ ഗുരുതരമായ മുറിവുകൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കൂടാതെ കൈത്തണ്ടയിലെ ഞരമ്പുകൾ മുറിച്ച നിലയിലുമായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എൽബിഎസ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.


 അതിനാൽ ഇത് കവർച്ച ലക്ഷ്യമിട്ടുള്ള ആക്രമണമല്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments