കുഞ്ഞുങ്ങളെ, നിങ്ങളിലാരെങ്കിലും ദിയ ഉണ്ടോ...? ദിയ മാത്രമല്ല ദിയ ബിനുവുമുണ്ട്!


സുനില്‍ പാലാ

നഗരസഭയുടെ കീഴിലുള്ള സൗത്ത് കടയം ഗവ. എല്‍.പി. സ്‌കൂളിലെ സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു കുഞ്ഞുങ്ങളോടായി ചോദിച്ചു; ''മക്കളെ നിങ്ങളിലാര്‍ക്കെങ്കിലും ദിയ എന്ന എന്റെ പേരുണ്ടോ...?''


''ദിയ എന്ന് മാത്രമല്ല ദിയ ബിനു ഇവിടെയുണ്ട്...!'' ഉടന്‍ മറുപടി വന്നത് ഹെഡ്മിസ്ട്രസ് ജി. ബിന്ദുവില്‍ നിന്നാണ്. 



ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിനും വേദിയിലും സദസ്സിലും ഇരുന്ന മറ്റുള്ളവര്‍ക്കും കൗതുകമായി പേരിലെ ഈ സാമ്യം. ഉടന്‍തന്നെ തന്റെ 'അപര'യെ സ്റ്റേജിലേക്ക് വിളിച്ചുകയറ്റി ചെയര്‍പേഴ്‌സണ്‍ ദിയ  ബിനു. പിന്നെ വിശേഷങ്ങള്‍ തിരക്കി. കൈയ്യിലിരുന്ന മിഠായി കുഞ്ഞുദിയയ്ക്ക് ചെയര്‍പേഴ്‌സണ്‍ സമ്മാനിച്ചു. 

ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന്റെ നാടായ മുരിക്കുംപുഴയില്‍ നിന്നുതന്നെയാണ് കുഞ്ഞു ദിയ ബിനുവിന്റെയും വരവ്. കടയം ഗവ. എല്‍.പി. സ്‌കൂളില്‍ ഇത്തവണ ഒന്നാം ക്ലാസില്‍ ചേര്‍ന്ന ദിയ ബിനു മുരിക്കുംപുഴ മോന്തക്കര ബിനുവിന്റെയും സുനീഷയുടെയും മകളാണ്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments