പുതുതായി പണിത വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.



  കാസർകോട് കാറഡുക്ക ഗ്രാമപഞ്ചായത്തിലെ കർമന്തൊടി മൂടാംകുളത്ത് 41-കാരിയായ യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 

നാഗാലാൻഡിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന രാജേഷ് കുമാറിന്റെ ഭാര്യ സൗപർണികയാണ് മരിച്ചത്. പുതുതായി പണിത വീടിന്‍റെ മുകൾനിലയിലെ കിടപ്പുമുറിയിൽ ഫാനിൽ ഷാൾ കെട്ടി തൂങ്ങിയ നിലയിലാണ് ശനിയാഴ്ച രാവിലെ സൗപർണികയെ കണ്ടെത്തിയത്.


 ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുള്ളേരിയയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാസം മുമ്പാണ് കുടുംബം പുതുതായി നിർമിച്ച വീട്ടിലേക്ക് താമസം മാറിയത്. ഗൃഹപ്രവേശന ചടങ്ങിനു പിന്നാലെ രാജേഷ് നാഗാലാൻഡിലേക്ക് പോയിരുന്നു. ആദൂർ പൊലീസ്അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments