കേരള കൗമുദി നിഷ്പക്ഷതയുടെ പര്യായം - മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍


കേരള കൗമുദി എന്നും നിഷ്പക്ഷതയുടെ മുഖപത്രമാണെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു. 
 
വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിച്ചും നല്ല കാര്യങ്ങളെ ഏറെ പ്രോത്സാഹിപ്പിച്ചും നൂറ്റാണ്ട് പിന്നിട്ടും കേരള കൗമുദി മുന്നേറുകയാണെന്നും ചെയര്‍പേഴ്‌സണ്‍ തുടര്‍ന്നു. 


പാലാ സൗത്ത് കടയം ഗവ. എല്‍.പി. സ്‌കൂളില്‍ എന്റെ കൗമുദി പദ്ധതി ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ദിയ ബിനു. 

പദ്ധതിയുടെ സ്‌പോണ്‍സറായ പാലാ അരുണ്‍ നിവാസ് പി.ആര്‍. നാരായണന്‍കുട്ടി കേരള കൗമുദി പത്രം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് നല്‍കിക്കൊണ്ട് എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 


 
പാലാ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജിജി ബൈജു കൊല്ലംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ സനില്‍ രാഘവന്‍, സന്ധ്യ വി.പി., രാജ്കുമാര്‍, സതീഷ് കെ.വി., സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജി. ബിന്ദു, പി.ടി.എ. പ്രസിഡന്റ് ജി. രണ്‍ദീപ്, അധ്യാപികമാരായ ശ്രീന ബിനു, ടാനിയ തോമസ്, മിന്റു മാത്യു, ടോണി അഗസ്റ്റിന്‍, കേരള കൗമുദി റിപ്പോര്‍ട്ടര്‍ സുനില്‍ പാലാ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 
 
കേരള കൗമുദി അസിസ്റ്റന്റ് സര്‍ക്കുലേഷന്‍ മാനേജര്‍ എ.ആര്‍. ലെനിന്‍മോന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് ജി. ബിന്ദു സ്വാഗതവും പി.ടി.എ. പ്രസിഡന്റ് രണ്‍ദീപ് ജി. നന്ദിയും പറഞ്ഞു. പാലാ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ പ്രവേശനോത്സവവും ഇത്തവണ കടയം ഗവ. എല്‍.പി. സ്‌കൂളിലാണ് നടന്നത്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments