സുനില്‍ പാലാ
പുനര്‍ജ്ജനി പദ്ധതിയില്‍ പുതുജീവന്‍, ഏഴാച്ചേരി വലിയതോട് സുന്ദരിയായി ഒഴുകിത്തുടങ്ങി.
തെളിനീരായി ഒഴുകിയിരുന്ന ഏഴാച്ചേരി വലിയതോട്. കാലങ്ങള്‍ക്ക് മുമ്പ് അങ്ങനെയായിരുന്നു. പിന്നീട് വലിയതോട് ആകെയങ്ങ് മാറി. പുല്ലും മണ്‍തിട്ടയും നിറഞ്ഞു. ഒഴുക്ക് നിലച്ചു. ഒടുവില്‍ ജനകീയ മുന്നേറ്റത്തോടെ ഈ കാലവര്‍ഷത്തിന് മുന്നേ വലിയതോട് പ്രതാപം വീണ്ടെടുത്തു. വലിയതോട് പുനര്‍ജ്ജനി പദ്ധതിയിലൂടെയാണ് ഇപ്പോള്‍ തെളിനീരൊഴുകുന്നത്.
വലിയതോടിന്റെ ഏഴാച്ചേരി ചെമ്പകശ്ശേരി ചെക്ക്ഡാം മുതല്‍ താഴെ ചിറ്റേട്ട് പാലം വരെയുള്ള ഒരു കിലോമീറ്റര്‍ ഭാഗത്താണ് പതിനഞ്ച് മീറ്റര്‍ വീതിയില്‍ വെള്ളമൊഴുക്ക് സുഗമമാക്കിയത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അനുവദിച്ച പതിനഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് വലിയതോട് പുനര്‍ജ്ജനി പദ്ധതി നടപ്പാക്കിയത്. വലിയതോട് സംരക്ഷണ സമിതി പ്രസിഡന്റ് അപ്പച്ചന്‍ നെടുമ്പള്ളില്‍, കണ്‍വീനര്‍ എം. സുശീല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുനര്‍ജ്ജനി പദ്ധതിയുടെ നിര്‍വ്വഹണം.
ചിറ്റേട്ട് പാലത്തിന് സമീപമുള്ള ചീമ്പാറ കടവില്‍ കഴിഞ്ഞ ജനുവരി 21 ന് ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്ത വലിയതോട് പുനര്‍ജ്ജനി പദ്ധതി ഒരു മാസമെടുത്താണ് പൂര്‍ത്തീകരിച്ചത്. മഴക്കാലത്ത് തോട് കരകവിയുന്നത് ഒഴിവാക്കാനും വേനലില്‍ പ്രദേശവാസികള്‍ക്ക് ആശ്രയമാകാനും ഈ പദ്ധതികൊണ്ട് സാധിച്ചതായി നിര്‍വ്വഹണ സമിതി അംഗങ്ങളായ അപ്പച്ചന്‍ നെടുംപള്ളിലും എം. സുശീലും പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments