കെ ആർ നാരായണൻ്റെ ആശയങ്ങൾ രാജ്യത്തിന് വഴികാട്ടി: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ
മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ സേവനങ്ങളും ആശയങ്ങളും രാജ്യത്തെ ജനങ്ങൾക്ക് എന്നും വഴികാട്ടിയായിരിക്കുമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ അനുസ്മരിച്ചു. തന്നെ സന്ദർശിച്ച കെ ആർ നാരായണൻ ഫൗണ്ടേഷൻ ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നയതന്ത്രജ്ഞൻ, വിദ്യാഭ്യാസചിന്തകൻ, ജനകീയ നേതാവ് എന്നീ നിലകളിൽ അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.
കെ ആർ നാരായണൻ്റെ ജീവിതം വരും തലമുറകൾക്ക് എന്നും മാതൃകയായിരിക്കുമെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. കെ ആർ നാരായണൻ ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ എന്നിവരാണ് ഉപരാഷ്ട്രപതിയെ സന്ദർശിച്ചത്. കെ ആർ നാരായണൻ്റെ ജീവചരിത്രഗ്രന്ഥവും ഉപരാഷ്ട്രപതിയുടെ ഛായാചിത്രവും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് സമ്മാനിച്ചു.
70 12 23 03 34
.jpeg)
.jpeg)




0 Comments