ശ്രീനാരായണ ഗുരുദേവന്‍ കെഴുവംകുളത്ത് സന്നിധാനം ചെയ്തിട്ട് 2027 ജൂണ്‍ 3 ന് നൂറ് വര്‍ഷം തികയുകയാണ്. ഇതോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് കെഴുവംകുളം 106-ാം നമ്പര്‍ എസ്.എന്‍.ഡി.പി. യോഗം ശാഖ തുടക്കം കുറിക്കുകയാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വീഡിയോ ഇവിടെ കാണാം...👇👇👇👇
1927 ജൂണ്‍ 3-ാം തീയതിയാണ് ഗുരുദേവന്‍ കെഴുവംകുളത്തെത്തിയത്. നാലാം തീയതി അവിടെ വിശ്രമിച്ച് ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കി. അഞ്ചാം തീയതി ഇടപ്പാടിയിലേക്ക് പോകുകയും ചെയ്തു.
ശതാബ്ദി സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് നാലാം തീയതി കെഴുവംകുളം ക്ഷേത്രത്തില്‍ തന്ത്രി ശിവനാരായണ തീര്‍ത്ഥ സ്വാമികളുടെയും മേല്‍ശാന്തി മഹേശ്വരന്‍ പമ്പാവാലിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ മഹാശാന്തിഹവനം, വിശേഷാല്‍ ഗുരുപൂജ എന്നിവ നടക്കും. 10.30ന് ആഘോഷ സമാരംഭ ശതാബ്ദി സമ്മേളനം നടക്കും.
മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവനാരായണ തീര്‍ത്ഥ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോസഫ് ശതാബ്ദി സന്ദേശം നല്‍കും. വിവിധ ജനപ്രതിനിധികള്‍ ആശംസകള്‍ നേരും. ശാഖാ പ്രസിഡന്റ് വി.എന്‍. പ്രമോദ് സ്വാഗതവും സെക്രട്ടറി ടി.കെ. ഷാജി നന്ദിയും പറയും. തുടര്‍ന്ന് പ്രസാദമൂട്ടുമുണ്ട്.
പത്രസമ്മേളനത്തില്‍ ശതാബ്ദി ആഘോഷകമ്മറ്റി ചെയര്‍മാന്‍ വി.എന്‍. പ്രമോദ്, കണ്‍വീനര്‍ എം.എന്‍. ശാറംങ്ഗധരന്‍, പി.എന്‍. രാജു പര്യാത്ത്, ശിവദാസ് പി.എച്ച്., കെ.എന്‍. ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments