പാലാ കൊട്ടാരമറ്റത്തെ വിവാദമായ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോകൾ ഒഴിപ്പിക്കാൻ പൊലീസെത്തി ..... പക്ഷേ ....


പാലാ കൊട്ടാരമറ്റത്തെ വിവാദമായ ഓട്ടോ  സ്റ്റാൻഡിലെ ഓട്ടോകൾ ഒഴിപ്പിക്കാൻ പൊലീസെത്തി ..... പക്ഷേ ....

 പാലാ കൊട്ടാരമറ്റത്തെ വിവാദമായ ഓട്ടോ സ്റ്റാൻഡ് ഒഴിപ്പിക്കാൻ പാലാ പൊലീസെത്തി.... പക്ഷേ ഉന്നത ഇടപെടൽ മൂലമാണെന്നു പറയപ്പെടുന്നു , പൊടുന്നനെ  പൊലീസ് പിൻവലിഞ്ഞു

വിഷയം ഇന്ന് വൈകിട്ട് 3. 30 ന് പാലാ നഗരസഭായോഗം ചർച്ച ചെയ്യാനിരിക്കെയാണ്  ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഓട്ടോ തൊഴിലാളികളെ ഒഴിപ്പിക്കുന്നതിനായി രണ്ടുവണ്ടി പോലീസ് സ്ഥലത്തെത്തിയത് . 


എന്നാൽ  ഉന്നത  നേതൃത്വം ഇടപെട്ടതിനെ തുടർന്ന്  തൽക്കാലം പൊലീസ് പിൻവാങ്ങി. ഇതേ സമയം തങ്ങളുടെ വിഷയം പാലാ നഗരസഭാ കൗൺസിൽ ഇന്ന് വൈകിട്ട് 3.30 ന് ചർച്ച ചെയ്യുന്നത് നേരിൽ കാണാൻ  കൊട്ടാരമറ്റം സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികളും ഇന്ന് മുനിസിപ്പൽ ഓഫീസിൽ എത്തുന്നുണ്ട് എന്നറിയുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments