പാലാ നഗരസഭയിലെ അഭിപ്രായ ഭിന്നത പരിഹരിക്കുന്നതിനുള്ള കോൺഗ്രസ് കൗൺസിലർമാരുടെ നിർണായകയോഗം ഇന്ന് നടക്കും..... ഒത്തു തീർപ്പു ഫോർമുലയുണ്ടാക്കാൻ പ്രശ്നത്തിൽ ഇടപെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ , ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.



പാലാ നഗരസഭയിലെ അഭിപ്രായ ഭിന്നത പരിഹരിക്കുന്നതിനുള്ള കോൺഗ്രസ് കൗൺസിലർമാരുടെ നിർണായകയോഗം ഇന്ന് നടക്കും..... ഒത്തു തീർപ്പു ഫോർമുലയുണ്ടാക്കാൻ പ്രശ്നത്തിൽ ഇടപെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ , ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

സുനിൽ പാലാ

ഇന്നു ചേരുന്ന കോൺഗ്രസ് കൗൺസിലർമാരുടെ നിർണ്ണായക യോഗത്തിൽ നേതാക്കളായ അഡ്വ. ബിജു പുന്നത്താനം ഫിൽസൺ മാത്യൂസ്, പ്രൊഫ. സതീഷ് ചൊള്ളാനി, എൻ സുരേഷ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തേക്കും .


 ഈ യോഗത്തിൽ ഉരുത്തിരിയുന്ന കോൺഗ്രസ് കൗൺസിലർമാരുടെ അഭിപ്രായം തിരുവഞ്ചൂർ രാധാകൃഷ്ണനെ അറിയിക്കും. 

സ്പീക്കർ എന്ന നിലയിൽ ഇത്തരം വിഷയങ്ങളിൽ  ഇടപെടുന്നതിനു പരിമിതി ഉണ്ടെങ്കിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉചിതമായൊരു നിർദ്ദേശം കൊടുക്കുമെന്നാണ് അറിയുന്നത്. 
ഇന്നുച്ചകഴിഞ്ഞ് മറ്റൊരു പരിപാടിക്കായി  പാലായിൽ എത്തുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ  കോൺഗ്രസ് കൗൺസിലർമാരുമായി കൂടിക്കാഴ്ച നടത്താനുമിടയുണ്ട്. 


ഇതേ സമയം കഴിഞ്ഞ ദിവസത്തെ കടുംപിടുത്തത്തിൽ നിന്ന് കോൺഗ്രസ്സിലെ ചില കൗൺസിലർമാർ ഇപ്പോൾ  പിന്നോക്കം പോയിട്ടുണ്ട് . 

ഇനിയിപ്പോൾ പ്രശ്നം പരിഹരിച്ച് മുന്നോട്ടു പോകാമെന്നും ഇക്കാര്യത്തിൽ  പാർട്ടി നേതൃത്വം നൽകുന്ന നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും സമവായം ഉണ്ടായേ തീരൂവെന്നും ഒരു കോൺഗ്രസ്സ് കൗൺസിലർ "യെസ് വാർത്ത " യോടു പറഞ്ഞു. 
എന്നാൽ ഇനിയും സ്വതന്ത്ര മുന്നണിയുമായി ഒരു തരത്തിലും  യോജിക്കാനാവില്ലെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നവരുമുണ്ട്. എന്തായാലും  ഇന്നത്തെ ചർച്ച നിർണ്ണായകമാവും എന്നത് ഉറപ്പാണ് .



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments