വിലക്കയറ്റത്തില്‍ വലഞ്ഞ് മരിയസദനം, സുമനസ്സുകളേ സഹായിക്കണേ...




പാലാ മരിയസദനം കാത്തിരിക്കുകയാണ് സുമനസ്സുകളുടെ കാരുണ്യം. ഭക്ഷണത്തിനും മരുന്നിനുമുള്ള ചിലവ് ഭീതിദമായി വര്‍ദ്ധിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ് മരിയസദനത്തിന്റെ നായകന്‍ സന്തോഷ് ജോസഫും സഹപ്രവര്‍ത്തകരും.
 

1998 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന മരിയസദനം ഭവനരഹിതരായ മാനസിക രോഗബാധിതര്‍, ഉപേക്ഷിക്കപ്പെട്ട വയോജനങ്ങള്‍, കിടപ്പുരോഗികള്‍, പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാരുടെ മക്കള്‍ തുടങ്ങി സമൂഹത്തിന്റെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് അഭയവും ചികിത്സയും പുനരധിവാസവും നല്‍കിവരികയാണ്. ഔദ്യോഗികമായി 300 പേര്‍ക്ക് മാത്രമാണ് അംഗീകാരമുള്ളതെങ്കിലും, ഇന്ന് മരിയസദനത്തില്‍ മാത്രം 450-ലധികം പേരാണ് താമസിക്കുന്നത്. ഹോം എഗൈന്‍, തലചായ്ക്കാന്‍ ഒരിടം തുടങ്ങിയ പദ്ധതികളിലെ  ആളുകള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ ഈ എണ്ണം 550-ലധികമാകും.


ഇവരില്‍ പലര്‍ക്കും മാനസികാരോഗ്യ ചികിത്സയ്ക്കൊപ്പം ഗുരുതരമായ ശാരീരിക അസുഖങ്ങള്‍ക്കും തുടര്‍ചികിത്സ ആവശ്യമാണ്. കുടുംബാംഗങ്ങളോ മരിയസദനമാണ് ഏറ്റെടുത്തിട്ടുള്ളത്. ഭക്ഷണം, മരുന്ന്, ചികിത്സ എന്നിവയ്ക്കായി പ്രതിദിനം രണ്ടുലക്ഷത്തില്‍പരം രൂപാ ആവശ്യമുണ്ട്. കഴിഞ്ഞ ഒന്നരമാസമായി ഈ തുക കിട്ടാത്തതിനാല്‍ വിവിധ മെഡിക്കല്‍ സ്റ്റോറുകളിലും പലചരക്ക് കടകളിലും ലക്ഷക്കണക്കിന് രൂപയുടെ കടക്കാരായിരിക്കുകയാണ് ഇപ്പോള്‍ മരിയസദനം. ഇതിന് പുറമെ രോഗികളെയും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെയും നോക്കുന്നതിനായി ഇരുപതില്‍പരം ജീവനക്കാരുണ്ട്. ഇവര്‍ക്ക് കൊടുക്കുന്ന നിസ്സാരമായ ശമ്പളവും മുടങ്ങിയിരിക്കുകയാണിപ്പോള്‍. ഇത്രയും നാള്‍ മരിയസദനം പിടിച്ചുനിന്നത് ലോകമെമ്പാടുമുള്ള കാരുണ്യമതികളായ മലയാളികളുടെ ഉദാരമനസ്‌കതകൊണ്ട് മാത്രമാണ്.



എന്നാല്‍ കഴിഞ്ഞ ഒന്നരമാസമായി സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. എല്ലാവര്‍ക്കുമുള്ള ഭക്ഷണം പോലും എത്തിച്ചുകൊടുക്കാന്‍ ആവാത്ത അവസ്ഥ. ഇത് മുന്നോട്ടുപോയാല്‍ ഗുരുതരമായ പ്രതിസന്ധിയുണ്ടാകും. ജാതിമത ഭേദമന്യെ സമൂഹത്തിലെ പാവപ്പെട്ട ആളുകളുടെ ഏക ആശ്രയമായ മരിയസദനത്തെ സഹായിക്കാന്‍ നല്ലവരായ എല്ലാവര്‍ക്കും ബാദ്ധ്യതയുണ്ട്. തങ്ങളാവുന്ന തുകയോ ഭക്ഷണമോ വസ്ത്രമോ മരുന്നോ ഒക്കെ മരിയസദനില്‍ എത്തിച്ചുകൊടുക്കേണ്ടതുണ്ട്.

മരിയസദനം സന്തോഷ് ജോസഫിന്റെ ഫോണ്‍ 9961404568.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments