പോലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികില്‍സയിലിരിക്കെ മരിച്ചു



പോലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികില്‍സയിലിരിക്കെ മരിച്ചു 

കൊല്ലം കുണ്ടറയിലാണ് സംഭവം. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം.


മരണത്തിനു പിന്നാലെ കുണ്ടറ പോലിസിനെതിരേ ഗുരുതര ആരോപണവുമായി സിയാദിന്റെ കുടുംബം രംഗത്തെത്തി. പൊലീസ് മര്‍ദ്ദനത്തില്‍ സിയാദിന്റെ വാരിയെല്ല് പൊട്ടിയതായാണ് കുടുംബം ആരോപിക്കുന്നത്. കുണ്ടറ സ്റ്റേഷനിലെ എസ്‌ഐ അതുല്‍, കോണ്‍സ്റ്റബിള്‍ ശ്രീജിത്ത് എന്നിവര്‍ക്കെതിരെയാണ് കുടുംബത്തിന്റെ ആരോപണം.


ജൂണ്‍ 16 ന് രാത്രിയാണ് ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ച്‌ സിയാദിനെ പോലിസ് പിടിച്ചുകൊണ്ടുപോകുന്നത്. 13 കാരനായ സഹോദരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിലാണ് അയല്‍വാസിയായ സിയാദിനെ കസ്റ്റഡിയില്‍ എടുത്തത്.


സിയാദിനെ വിട്ടുകിട്ടാന്‍ ഭാര്യയും മകളും പിറ്റേ ദിവസം, പോലിസ് സ്റ്റേഷനില്‍ ചെന്നു. അന്ന് മുഴുവന്‍ സമയവും കുടുംബം അവിടെ നിന്നിട്ടാണ് സിയാദിനെ പോലിസ് വിട്ടതെന്ന് അവര്‍ പറയുന്നു. സിയാദിന്റെ വാരിയെല്ലിന് പരുക്കുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞതായി ഭാര്യ വ്യക്തമാക്കി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments