പാലാ ആര്‍.ഡി.ഒ ആയി പാലാ സ്വദേശി ഷാഹിന രാമകൃഷണന്‍ ചുമതലയേറ്റു.


പാലാ ആര്‍.ഡി.ഒ ആയി പാലാ സ്വദേശി ഷാഹിന രാമകൃഷണന്‍ ചുമതലയേറ്റു. 
 
ആലപ്പുഴ ഡെപ്യൂട്ടി കളക്ടറായിരുന്ന ഷാഹിന ഇന്നലെയാണ് സ്ഥാനമേറ്റത്. പാലായിലെ 86-ാമത്തെ ആര്‍.ഡി.ഒ.യാണ്. 1996-ല്‍ മീനച്ചില്‍ താലൂക്കോഫീസില്‍ എല്‍.ഡി ക്ലാര്‍ക്കായി സര്‍വ്വീസില്‍ കയറിയ ഷാഹിന പാലാ ആര്‍.ഡി.ഒ ഓഫീസില്‍ തന്നെ സീനിയര്‍ സൂപ്രണ്ട്, കോട്ടയം ഡെപ്യൂട്ടി കളക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 
 
റിട്ട.ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണര്‍ ആണ്ടൂര്‍ കുരുവിനാല്‍ ഷാരോമ വീട്ടില്‍ രാജീവ് നായരുടെ ഭാര്യയാണ്. ധന്‍ബാദ് ഐ.ഐ.ടിയില്‍  പി.എച്ച്.ഡി വിദ്യാര്‍ഥിനിയായ ദേവു, ബി.ടെക്കിന് ശേഷം കോയമ്പത്തൂരില്‍ ഉദ്യോഗസ്ഥനായ നന്ദു എന്നിവരാണ് മക്കള്‍.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments