ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ ട്രസ്റ്റിന്റെ 2026-29 വര്‍ഷത്തെ പ്രസിഡന്റായി സെന്‍ട്രല്‍ എക്സൈസ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ പുലിയന്നൂര്‍ വണ്ടാനത്ത് വി.എസ്. രാധാകൃഷ്ണനെ തെരഞ്ഞെടുത്തു.
വൈസ്മെന്‍ ഇന്റര്‍നാഷണല്‍ സംഘടയുടെ ഇലക്ട് ചെയ്യപ്പെട്ട ഇന്റര്‍നാഷണല്‍ പ്രസിഡന്റായ ഇദ്ദേഹം പാലാ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട്, പാലാ മാനേജ്മെന്റ് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ട് എന്നീ പദവികളും വഹിച്ചിരുന്നു.
ഭാര്യ രോഹിണി രാധാകൃഷ്ണന്‍, ചവറ ടൈറ്റാനിയം കേരള മിനറല്‍സ് ആന്റ് മെറ്റല്‍സില്‍ പര്‍ച്ചേസ് ഓഫീസറായിരുന്നു. ഓസ്ട്രേലിയന്‍ മിനിസ്ട്രി ഓഫ് ഫിനാന്‍സില്‍ ഉദ്യോഗസ്ഥനായ രോഹിത്, രാധി ശ്രീജിത്ത് എന്നിവര്‍ മക്കളാണ്. ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥയായ രമ്യ രോഹിത്, മര്‍ച്ചന്റ് നേവി ക്യാപ്റ്റനായ ശ്രീജിത്ത് എന്നിവരാണ് മരുമക്കള്‍.
അംബിക വിദ്യാഭവന്‍ ട്രസ്റ്റിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി.എസ്. രാധാകൃഷ്ണനെ സ്‌കൂള്‍ സമിതിയോഗം അഭിനന്ദിച്ചു. രക്ഷാധികാരി ഡോ. എന്‍.കെ. മഹാദേവന്‍ അദ്ധ്യക്ഷത വഹിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

.jpg)


0 Comments