പാലായിൽ മൂന്ന് കടകളിൽ മോഷണം ..... അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമെന്ന് സൂചന



പാലായിൽ മൂന്ന് കടകളിൽ മോഷണം .....
 അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമെന്ന് സൂചന

പാലാ നഗരത്തിൽ ഒരു രാത്രിയിൽ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്ന സംഭവത്തിൽ അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക സൂചന. 

കട്ടക്കയം റോഡിലെ ഒരു മത്സ്യ വ്യാപാരശാലയിലും റിവർവ്യൂ റോഡിലെ രണ്ട് വസ്ത്ര വ്യാപാരശാലകളിലുമാണ് മോഷണം നടന്നത്.

തിങ്കളാഴ്ച രാവിലെ കടകൾ തുറക്കാനെത്തിയ ജീവനക്കാരാണ് ഷട്ടറുകളുടെയും പൂട്ടുകളുടെയും കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം പുറത്തറിഞ്ഞത്. 

പണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൃത്യമായ നഷ്ടം കണക്കാക്കുന്നതിനുള്ള പരിശോധന പുരോഗമിക്കുകയാണ്.

സംഭവത്തെ തുടർന്ന് പാലാ പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സ്ഥാപനങ്ങളിലെയും റോഡരികിലെ ക്യാമറകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ സഹായവും അന്വേഷണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്.

ഓണക്കാല വ്യാപാര തിരക്കിനിടെയാണ് നഗരമധ്യത്തിൽ തുടർച്ചയായി മൂന്ന് കടകളിൽ മോഷണം നടന്നത് വ്യാപാരികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും നഗരത്തിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments