തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ നേരിടാന്‍ മറ്റക്കര പന്നഗം തോട്ടിലെ തടയണകളുടെ ആഴം കൂട്ടല്‍ തുടങ്ങി



 തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ നേരിടാന്‍ മറ്റക്കര പന്നഗം തോട്ടിലെ തടയണകളുടെ ആഴം കൂട്ടല്‍ തുടങ്ങി.

പ്രീ മണ്‍സൂണ്‍ പദ്ധതിയുടെ ഭാഗമായി പമ്പാടി മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് തോടിന്റെ ആഴം കൂട്ടല്‍ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്.മറ്റക്കരയില്‍ പന്നഗം തോടിന്റ പലഭാഗങ്ങളില്‍ തടയണകള്‍ നിര്‍മ്മിച്ചത് അശാസ്ത്രീയമാണെന്നും വെള്ളപ്പൊക്കത്തിന് പ്രധാന കാരണം ഈ തടയണകളാണെന്നു നാട്ടുകാര്‍ ആരോപിച്ചിരുന്നു.മറ്റക്കരയില്‍ ചുവന്നപ്ലാവ് പാലത്തിനു സമീപവും,പടിഞ്ഞാറെ പാലത്തിന് സമീപവുമാണ് പ്രധാന ചെക്ക്ഡാമുകള്‍ നിര്‍മ്മിച്ചിരിക്കുന്ന്.ചെക്കുഡാമുകളില്‍ മണല്‍വന്ന് നിറഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ചെക്ക്ഡാമുകളിലെ മണല്‍ വാരി നീക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.


പരിപാടിയുടെ ഉദ്ഘാടനം അകലക്കുന്നം പഞ്ചായത്ത് വൈസ്പ്രസ്ഡന്‍് സിജി സണ്ണി നിര്‍വ്വഹിച്ചു.മെമ്പര്‍മാരായ എം എസ് രാജു,സിന്ധു അനില്‍കുമാര്‍,ഗിരിജാ രാജന്‍,ഉഷാ ഷാജി,ടോംസ് എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടര്‍ ടോം റ്റി ജോസഫ്,പാമ്പാടി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഓവര്‍സിയര്‍ നീന എം എസ്,അഡ്വ.ടി പി പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചുവന്നപ്ലാവിലെ ചെക്ക് ഡാമിന് 24 ലക്ഷം രൂപയും,പടിഞ്ഞാറെ പാലം ചെക്ക് ഡാമിന് 57 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.അനുമതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പണികള്‍ പൂര്‍ത്തിയാക്കും.ചെക്കുഡുമുകളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും,മണലും നീക്കം ചെയ്യുന്നതോടെ വെള്ളം കരകയറി ഒഴുകുന്നതിന് താല്‍ക്കാലിക ശമനം ഉണ്ടായേക്കുമെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍.ബാര്‍ജ് ഹിറ്റാച്ചി ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments