വണ്ടി ചെക്ക് കേസിൽ തടവ് ശിക്ഷ ലഭിച്ച മാണി സി കാപ്പൻ എംഎൽഎ സ്ഥാനം രാജിവെക്കുക. യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റി.
കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന പേരിൽ മുംബൈ വ്യവസായി ദിനേശ് മേനോനെ സാമ്പത്തിക തട്ടിപ്പ് നടത്തി കബളിപ്പിച്ചകേസില്‍ മാണി സി കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും ലഭിച്ച സാഹചര്യത്തിൽ എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയിൽ പറഞ്ഞു. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയു ടേതാണ് വിധി. .
കേവലം സാമ്പത്തിക ലാഭത്തിന് വേണ്ടി എം ൽ എ എന്തു ഹീനമായ നടപടികളും ചെയ്യും എന്നുള്ളതിന്റെ തെളിവാണ് ഇന്നത്തെ കോടതിവിധി.ഇത്തരം തട്ടിപ്പുകൾ നടത്തുന്ന എംഎൽഎ യെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും. കോടതി വിധിയെക്കുറിച്ച് ചോദിച്ചപ്പോൾ എംഎൽഎയുടെ മറുപടിയും വളരെ വിചിത്രമാണ്. ശിക്ഷ ലഭിച്ച സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നു തോമസുകുട്ടി വരിക്കയിൽ ആവശ്യപ്പെട്ടു.
70 12 23 03 34


0 Comments