ലോറിക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. മുണ്ടന്മുടി പുന്നോലിക്കുന്നേല്‍ ദേവദാസ് (47) ആണ് മരിച്ചത്.
വണ്ണപ്പുറം മുണ്ടന്മുടി നിരപ്പുപാറയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 നാണ് അപകടമുണ്ടായത്. ബൈക്കില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെ ഹിറ്റാച്ചിയുമായി വന്ന ലോറിക്ക് സൈഡ് കൊടുക്കാന്‍ ബൈക്ക് മാറ്റുമ്പോള്‍ കാല്‍ വഴുതി ലോറിക്ക് അടിയിലേക്ക് വീണതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
എന്നാല്‍ അപകടകാരണത്തില്‍ കൂടുതല്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമേ വ്യക്തത വരികയുള്ളൂവെന്ന് കാളിയാര്‍ പോലീസ് അറിയിച്ചു. ഓട്ടോ ഡ്രൈവറായ ദേവദാസ് അവിവാഹിതനാണ്. പരേതനായ ദേവസ്യയാണ് അച്ഛന്‍. അമ്മ: പെണ്ണമ്മ. സഹോദരി: അമ്പിളി. മൃതദേഹം ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
70 12 23 03 34


0 Comments