അപകടകെണിയായി ട്രാന്‍സ്ഫോര്‍മര്‍, അനക്കമില്ലാതെ അധികാരികള്‍. രാമപുരം പ്രൈവറ്റ് ബസ് സ്റ്റാന്റിന് അടുത്താണ് കാടുംപടലും കയറിയ ട്രാന്‍സ്ഫോര്‍മര്‍.
ഇതിനടുത്തുതന്നെ നിരവധി കുട്ടികളുള്ള ഒരു അംഗന്‍വാടിയുമുണ്ട്. കാട്ടുപള്ളികളും വള്ളിപ്പടര്‍പ്പുകളും ട്രാന്‍സ്ഫോര്‍മറില്‍ കയറി പുറത്തേക്ക് തൂങ്ങിക്കിടക്കുകയാണ്. പലതവണ രാമപുരം കെ.എസ്.ഇ.ബി. അധികാരികളെ വിവരം അറിയിച്ചെങ്കിലും ഈ ട്രാന്‍സ്ഫോര്‍മറിലേക്ക് കയറിക്കിടക്കുന്ന കാട്ടുപള്ളകള്‍ വെട്ടിനീക്കാനോ ട്രാന്‍സ്ഫോര്‍മറിന്റെ പരിസരം നന്നാക്കാനോ നടപടി സ്വീകരിച്ചിട്ടില്ലായെന്നാണാക്ഷേപം.
ബസ് സ്റ്റാന്റില്‍ പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന മന്ദിരത്തോട് ചേര്‍ന്നാണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നത്. ട്രാന്‍സ്ഫോര്‍മറും പരിസരവും എത്രയുംവേഗം ശുചീകരിക്കണമെന്നും അപകടം ഒഴിവാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ബസ് സ്റ്റാന്റിന്റെ ഈ ഭാഗത്ത് വനംപോലെ കയറിക്കിടക്കുന്ന കാട്ടുവള്ളിപ്പടര്‍പ്പുകള്‍ വെട്ടിനീക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

.jpg)


0 Comments