കുറവിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് തൊഴിലാളി സംഘടനകൾ. തടഞ്ഞത് മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ്.
പൊതുപണിമുടക്കിൻ്റെ ഭാഗമായി സംയുക്ത തൊഴിലാളി സംഘടനകൾ കുറവിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു. മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി പോയ സൂപ്പർ ഫാസ്റ്റ് ബസാണ് തടഞ്ഞത്. വിനോദ സഞ്ചാരികൾ ഉൾപ്പടെ ബസിൽ ഉണ്ടായിരുന്നു. വാഹന സർവീസ് കുറഞ്ഞതിനെത്തുടർന്ന് സർക്കാർ സ്ഥാപനങ്ങളിലും ഹാജർ കുറവായിരുന്നു. പണിമുടക്കിൻ്റെ ഭാഗമായി ചങ്ങനാശ്ശേരി പെരുന്ന പ്രൈമറി ഹെൽത്ത് സെൻറർ അടച്ചിട്ടു. പന്ത്രണ്ടാം തീയതി ആശുപത്രി അവധി എന്ന ഗേറ്റിനു മുൻപിൽ പോസ്റ്റർ പതിച്ചിന്നു. ആശുപത്രി അടച്ചിട്ടതിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി. ഭാരതീയ മസ്ദൂര്‍ സംഘം ഒഴികെയുള്ള പ്രധാന ട്രേഡ് യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സി.പി.എം., സി.പി.ഐ., വിവിധ കര്‍ഷക സംഘടനകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍, അധ്യാപക സംഘടനകള്‍ തുടങ്ങിയവയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.



0 Comments