വചനം കേള്‍ക്കുമ്പോള്‍ ഹൃദയം ജ്വലിക്കണം: മാര്‍ മഠത്തിക്കണ്ടത്തില്‍


 ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം പോലെ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായി വചന വായന മാറണമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അഭിപ്രായപ്പെട്ടു. വാഴക്കുളം കര്‍മല ആശ്രമ ദേവാലയത്തിലെ കാര്‍മല്‍ പ്രാര്‍ഥനാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ബൈബിള്‍ കണ്‍വന്‍ഷന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.


 വചനത്തിലൂടെ ജീവനുള്ള ദൈവത്തിന്റെ മുഖമാണ് നമുക്കു കാണാന്‍ കഴിയുന്നത്. വചനം കേള്‍ക്കുമ്പോള്‍ തന്നെ ഹൃദയം ജ്വലിക്കണം. സുവിശേഷ പ്രഘോഷണം എല്ലാ മനുഷ്യരുടെയും കടമയും ദൗത്യവുമാണെന്നും ബിഷപ് പറഞ്ഞു.ഫാ.റോയി കണ്ണന്‍ചിറ ബൈബിള്‍ പ്രതിഷ്ഠ നിര്‍വഹിച്ചു. 


മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.മാത്യു മഞ്ഞക്കുന്നേല്‍, കര്‍മല ആശ്രമ ശ്രേഷ്ഠന്‍ ഫാ.തോമസ് മഞ്ഞക്കുന്നേല്‍, കാര്‍മല്‍ പ്രയര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഫാ.ജോമോന്‍ ചവര്‍പ്പുഴയില്‍, ലീഡര്‍ ജോസ് പുളിക്കായത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


 15 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ജപമാല, അഞ്ചിന് കുര്‍ബാന, 6.15ന് ഗാനശുശ്രൂഷ, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടാകും. തൃശൂര്‍ തലോര്‍ ജറുസലേം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഡേവിസ് പട്ടത്തും ടീമുമാണ് വചന പ്രഘോഷണം നടത്തുന്നത്. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments