ദേശീയ പണിമുടക്ക് പാലായിൽ പൂർണ്ണം.
ദേശീയ പണിമുടക്ക് പാലായിലും സമീപ പഞ്ചായത്തുകളിലും പൂർണ്ണമായിരുന്നു. വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചില്ല. സ്വകാര്യ ബസ്സുകൾ,ടാക്സികൾ, ഓട്ടോ റിക്ഷ മുതലായവ പണിമുടക്കിനോട് സഹകരിച്ചു നിരത്തിൽ ഇറങ്ങിയില്ല. സർക്കാർ സ്ഥാപനങ്ങളിൽ ഹാജർ നില വളരെ കുറവായിരുന്നു. ഏതാനും സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങി. പാലാ ജനറൽ ആശുപത്രിയിൽ കുറച്ചു പേർ മാത്രം ചികത്സ തേടി എത്തി. സ്കൂളുകൾതുറന്നെങ്കിലും കുട്ടികൾ എത്തിയില്ല. പാൽ, പത്രം എന്നിവക്ക് തടസ്സം ഉണ്ടായില്ല. മെഡിക്കൽ സ്റ്റോറുകൾ, മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, ലബോർട്ടറികൾ എന്നിവ തുറന്നു പ്രവർത്തിച്ചു.
പണിമുടക്കിന്റെ ഭാഗമായി പാലായിൽ പ്രകടനം നടന്നു. തുടർന്ന് സ്റ്റേഡിയം ജംഗ്ഷനിൽ നടന്ന സമ്മേളനം സി ഐ റ്റി യു ജില്ല ജോയിന്റ് സെക്രട്ടറി ഷാർളി മാത്യു ഉദ്ഘാടനം ചയ്‌തു.
കെ. റ്റി. യു . സി മണ്ഡലം പ്രസിഡന്റ് ജോസ്കുട്ടി പൂവേലി അധ്യക്ഷത വഹിച്ചു. എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി അഡ്വ.പി. ആർ തങ്കച്ചൻ സ്വാഗതം ആശംസിച്ചു.
കുര്യക്കോസ് ജോസഫ്, സിബി ജോസഫ് സാബു കാരയ്ക്കൽ, അനിത ലക്ഷ്മി, ഓ. ജെ ബിനോ എന്നിവർ പ്രസംഗിച്ചു. കെ കെ ഗിരീഷ്, ഷിബു കാരമുള്ളിൽ, സലിൻ . റ്റി ആർ,ബെന്നി ഉപ്പൂട്ടിൽ, ടോമി, ബിജു കോടൂർ, പി കെ സുരേഷ്, കണ്ണന്താനം, ഷാജു ചക്കാലയിൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി ആശുപത്രി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയം ജംഗ്ഷനിൽ സമാപിച്ചു.




0 Comments