പേണ്ടാനം വയൽ അപകടം ......
മേലിൽ അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷം വേണ്ട തുടർ നടപടികൾ സ്വീകരിക്കുമെന്ന് കരൂർ പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസ് കുര്യത്ത് .....
Yes vartha Follow up - 4
നെല്ലിയാനിയിൽ നിന്ന് വലവൂർ റൂട്ടിലേക്ക് വാഹനങ്ങൾ ഇറങ്ങുന്ന ഇംഗ്ഷനിൽ പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ എല്ലാവരുമായി ആലോചിച്ച് അപകട മുക്തമേഖലയാക്കി മാറ്റുമെന്നും പ്രസിഡൻ്റ് പറഞ്ഞു.
നെല്ലിയാനി റോഡിൽ ഒരു ഹംപ് ആണ് അത്യാവശ്യമായി വേണ്ടത്. അതല്ലെങ്കിൽ അപകടം ഒഴിവാക്കാനുള്ള ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തണം . വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നാളെത്തന്നെ അറിയിക്കുമെന്നും പ്രിൻസ് കുര്യത്ത് പറഞ്ഞു.



0 Comments