അകാലത്തിൽ അന്തരിച്ച തൻ്റെ ജീവനക്കാരൻ്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കാൻ പ്രമുഖ വ്യവസായി എം. എ യൂസഫലി സാഹിബ് രാമപുരത്ത്.... ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെ രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ ഇറങ്ങിയ അദ്ദേഹം ചിറകണ്ടത്തുള്ള പുത്തൻ പുരയ്ക്കൽ ജോജോ ജേക്കബ്ബിൻ്റെ വീട്ടിലേക്കാണ് പോയത് ....
25 വർഷത്തോളം ദില്ലിയിൽ ലുലു ഗ്രൂപ്പിൻ്റെ മാനേജരായിരുന്നു ജോജോ ജേക്കബ്..... വീഡിയോ ഈ വാർത്തയോടൊപ്പം
സുനിൽ പാലാ
നിനച്ചിരിക്കാത്ത നേരത്ത് രാമപുരം ടൗണിനെ വട്ടമിട്ട് പറന്ന് ഹെലികോപ്ടർ സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ജനങ്ങൾക്കത് കൗതുകവും അമ്പരപ്പും നിറഞ്ഞ കാഴ്ചയായി .
ഒന്നര മണിക്കൂറോളം ജോജോ ജേക്കബ്ബിൻ്റെ വീട്ടിൽ ചെലവഴിച്ച ശേഷം 2 മണിയോടെ യൂസഫലി മടങ്ങും
വീഡിയോ ഇവിടെ കാണാം 👇👇👇




0 Comments