പാലാ നഗരസഭാ മുൻ കൗൺസിലർ സാവിയോ കാവുകാടന് മുനിസിപ്പൽ ആർമി അവാർഡ് ...... എന്തു മാനദണ്ഡത്താലാണ് അവാർഡെന്ന രൂക്ഷ വിമർശനവുമായി മുൻ കൗൺസിലർ ടോണി തോട്ടം.... മികച്ച കൗൺസിലർക്കായിരുന്നു അവാർഡെങ്കിൽ ബൈജു കൊല്ലംപറമ്പിലായിരുന്നു ഏറ്റവും അർഹനെന്നും ടോണി തോട്ടം.... ആർമിയുടെ അവാർഡ് വിവാദമാകുമ്പോൾ ......



പാലാ നഗരസഭാ മുൻ കൗൺസിലർ സാവിയോ കാവുകാടന് മുനിസിപ്പൽ ആർമി അവാർഡ് ...... എന്തു മാനദണ്ഡത്താലാണ് അവാർഡെന്ന രൂക്ഷ വിമർശനവുമായി മുൻ കൗൺസിലർ ടോണി തോട്ടം.... മികച്ച കൗൺസിലർക്കായിരുന്നു അവാർഡെങ്കിൽ  ബൈജു കൊല്ലംപറമ്പിലായിരുന്നു ഏറ്റവും അർഹനെന്നും  ടോണി തോട്ടം.... ആർമിയുടെ അവാർഡ് വിവാദമാകുമ്പോൾ ......   

പാലാ മുനിസിൽ ആർമി യുടെ മികച്ച കൗൺസിലർ അവാർഡ് മുൻ കൗൺസിലർ  സാവിയോ കാവുകാട്ടിന്. 

വാർഡിൽ ഏറ്റവും അധികം വികസന പദ്ധതികൾ ആവിഷ്ക്കരിച്ച ബൈജു കൊല്ലം പറമ്പിലിനെ തഴഞ്ഞ് സാവിയോ യ്ക്ക്   അവാർഡ് കൊടുത്തവർക്ക് "നടുവിരൽ നമസ്ക്കാര "മെന്ന് പരിഹസിച്ച് മുൻ കൗൺസിലർ ടോണി തോട്ടം രംഗത്തെത്തി.

ടോണിയുടെ കുറിപ്പ് ഇങ്ങനെ ;

കഴിഞ്ഞ കാലത്ത് പ്രതിപക്ഷ വാർഡുകളെയും ചില കൗൺസിലർമാരെയും തിരഞ്ഞ് പിടിച്ച് നഗരസഭ ഫണ്ട് നൽകാതെ ഒറ്റപ്പെടുത്തിയ വ്യക്തിയാണ് സാവിയോ കാവുകാട്ട്. കൊച്ചിടപ്പാടി വാർഡിൽ രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നഗരസഭക്ക് 10 പൈസ മുടക്കില്ലാതെ മനോഹരമാക്കാൻ ഒരു സ്വകാര്യ വ്യക്തി തയ്യാറാണ് എന്ന് വാർഡ് കൗൺസിലർ രേഖാമൂലം അറിയിച്ചപ്പോൾ പാർലമെന്ററി പാർട്ടിയിലും കൗൺസിലിലും പാര വച്ച വ്യക്തിയാണ് കാവുകാടൻ. 



സ്വന്തം സ്‌റ്റാന്റിംഗ് കമ്മറ്റിയിലെ ഒരു അംഗത്തിന്റെ ഒപ്പ് സ്റ്റാന്റിംഗ് കമ്മറ്റി യോഗത്തിന്റെ രജിസ്റ്ററിൽ വ്യാജമായി ഇട്ടതിന്റെ പേരിൽ പുലിവാല് പിടിച്ച വ്യക്തി. സ്വന്തം വീട്ടുപേര് വാർഡിലെ പൊതു വഴിക്ക് നിയമ വിരുദ്ധമായി നൽകി സ്ഥാപിച്ച ബോർഡ് നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് എടുത്ത് മാറ്റേണ്ടി വന്ന വ്യക്തി. 

ഇത്തവണത്തെ മുനിസിപ്പൽ  തിരഞ്ഞെടുപ്പിൽ തനിക്ക് ശേഷം സ്വന്തം വാർഡിൽ നാവിയോ കണ്ടെത്തി നിർത്തിയ സ്ഥാനാർത്ഥി ദയനീയമായി പരാജയപ്പെട്ടതും അവാർഡിന് പരിഗണിച്ചോ. ഇത്തരത്തിൽ പെട്ട ഒരു വ്യക്തിക്ക് അവാർഡ് നൽകിയവർക്ക് നടുവിരൽ നമസ്ക്കാരമെന്ന് കുറിക്കുന്ന ടോണി.

ജലവിതരണ പദ്ധതിയടക്കം/ സ്വാഗത കമാനമടക്കം  വാർഡിന് നൽകിയ ബൈജുവായിരുന്നു അവാർഡിന് തികച്ചും അർഹനെന്നും ടോണി ചൂണ്ടിക്കാട്ടുന്നു












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments