ഭരണങ്ങാനം പഞ്ചായത്തിൽ 15 കോടിയുടെ*ബഡ്ജറ്റ്
ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൽ 15 കോടി 93 ലക്ഷം രൂപ വരവും 12 കോടി 56 ലക്ഷം രൂപ ചെലവും 2 കോടി 32 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2026-27 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് ജിജി ഈറ്റയ്ക്കക്കുന്നേൽ അവതരിപ്പിച്ചു
ബ്ലഡ് ഡൊണേഷൻ ബാങ്ക് രൂപീകരിച്ച് രക്തം ദാനം ചെയ്യുന്നതിന് ഡോണർക്കുള്ള യാത്ര - ഭക്ഷണ ചെലവുകൾ പഞ്ചായത്ത് വഹിക്കും.നിർധനരായ കിടപ്പ് രോഗികൾക്ക് ആവശ്യമായ ഡയപ്പർ ,ബെഡ്ഷീറ്റ് എന്നിവ വാങ്ങി നല്കും
70 വയസ്സിന് മുകളിലുള്ള വയോജനങ്ങൾക്ക് സർക്കാർ ആശുപത്രിയിൽ ചികിൽസ നേടുന്നതിന് ആവശ്യമായി വരുന്ന യാത്രാ ചെലവ് നൽകുന്ന പദ്ധതി ആരംഭിക്കും.
ബിരുദതലം വരെ വിദ്യാഭ്യാസം സൗജന്യമാക്കിയെങ്കിലും സ്കൂളുകളിൽ നൽകേണ്ട ഫീസുകൾ, നോട്ടു ബുക്കുകൾ വാങ്ങൽ, കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വരുന്ന ചെലവുകൾ എന്നിവ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ബാധ്യതയാണ്.ഈ ബാധ്യത കണക്കിലെടുത്ത് കുട്ടികൾക്ക് വേണ്ടി സ്കൂളുകളിലേക്ക് തുക നല്കുന്നതിന് പദ്ധതി വിഭാവനം ചെയ്തു.
അംഗനവാടികൾ AC യാക്കുന്നതാണ്
പഞ്ചായത്തിൻ്റെ പൈതൃകവും സവിശേഷതകളും കണക്കാക്കി വെൽക്കം ബോർഡുകൾ സ്ഥാപിക്കും. എല്ലാ റോഡുകളിലും ദിശാബോർഡുകളും കോൺവെക്സ് മിററുകളും സ്ഥാപിക്കുന്നതാണ്. സാനിട്ടറി മാലിന്യം ശേഖരിക്കുന്നതിനുള്ള പദ്ധതി പ്രാവർത്തികമാക്കും.
ഹൈവേയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളോടുകൂടിയ വിശ്രമകേന്ദ്രം ,റിഫ്രെഷ് മെൻ്റ് സൗകര്യം,, എൻ്റർടെയ്ൻമെൻ്റ് ആൻഡ് സെൽഫി കോർണർ ഉൾപ്പെടെ ടേക്ക് എ ബ്രേക്ക് & ഷീ ലോഡ്ജ് നിർമിക്കും
C .H .C യുടെ ഒരു സബ്സെൻ്റെർ ഭരണങ്ങാനത്ത് സ്ഥാപിക്കും.
വയോജനങ്ങൾക്ക് വിശ്രമ വിനോദകേന്ദ്രം, പോഡ്കാസ്റ്റ് സ്റ്റുഡിയോ, ആധുനിക ലൈബ്രറി ,പ്ലേഗ്രൗണ്ട്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഡിംങ് തുടങ്ങിയവ നടപ്പാക്കും. മിനി ഓഡിറ്റോറിയം, ഓൾ ഇൻ വൺ സിറ്റിസൺ പോയിൻ്റ് നടപ്പിലാക്കും



0 Comments