കാട്ടാക്കടയിൽ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 27 വര്‍ഷം കഠിനതടവ്



 തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 27 വർഷം കഠിനതടവ്. പള്ളിച്ചല്‍ സ്വദേശിയായ ‘കുട്ടൻ’ എന്നറിയപ്പെടുന്ന അനില്‍കുമാറിനെയാണ് കോടതി 27 വർഷം കഠിനതടവിന് ശിക്ഷിച്ചത്. തടവിന് പുറമെ 60,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കാട്ടാക്കട അതിവേഗ കോടതിയുടേതാണ് വിധി.


2023 ജൂലൈ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ പിതാവിന്‍റെ പരിചയക്കാരനായ പ്രതി, കുട്ടി താമസിച്ചിരുന്ന വാടക വീട്ടിലെത്തി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചുനല്‍കി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു.  

 പിന്നീട് കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ട് അച്ഛമ്മ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ അനില്‍കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments