പാലാ എം.എൽ.എ.സ്ഥാനം ഒഴിയണമെന്ന് ഇടതുമുന്നണി ജില്ലാ കൺവീനർ : പ്രൊഫ. ലോപ്പസ് മാത്യു
2015 മുതൽ മുംബൈ ബോറിവെല്ലി കോടതിയിൽ നടന്നുവരുന്ന സാമ്പത്തിക തട്ടിപ്പുകേസിൽ ശിക്ഷിക്കപ്പെട്ട പാലാ എം.എൽ.എ രാഷ്ട്രീയ ധാർമ്മികതയുടെ പേരിൽ ഉടൻ സ്ഥാനം ഒഴിയുകയാണ് വേണ്ടതെന്ന് ഇടതുമുന്നണി കോട്ടയം ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കോടതി വിധിയിലൂടെ പാലായ്ക്ക് വലിയ അപമാനമാണ് ഉണ്ടായിരിക്കുന്നത്.
ജാമ്യമില്ലാ വാറണ്ട് പ്രതിയായ പാലാ എം എൽ .എ നിയമത്തെ വെല്ലുവിളിച്ച് പത്രസമ്മേളനം നടത്തിയിരിക്കുകയാണ്.
എത്രയും വേഗം നിയമത്തിന് കീഴടങ്ങണം.
ന്യായീകരണങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാനാണ് സാമ്പത്തിക തട്ടിപ്പുകേസിൽ കോടികളുടെ പലിശ സഹിതമുള്ള പിഴയും മൂന്നര വർഷം തടവും അറസ്റ്റ് വാറണ്ടും ലഭിച്ചിരുക്കുന്ന പാലാ എം.എൽ.എ കാപ്പൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും പ്രൊഫ . ലോപ്പസ് മാത്യു കുറ്റപ്പെടുത്തി .
70 12 23 03 34



0 Comments