പ്രൊഫ.സി.ആർ. ഓമനക്കുട്ടൻ ഫൗണ്ടേഷൻ പുരസ്ക്കാരം നടൻ പ്രേംപ്രകാശിന്
പ്രൊഫ.സി.ആർ. ഓമനക്കുട്ടൻ ഫൗണ്ടേഷന്റെ ഈ വർഷത്തെ
പുരസ്ക്കാരത്തിന് സിനിമാസീരിയൽ നടനും, നിർമ്മാതാവുമായ പ്രേംപ്രകാശ് അർഹനായി.
സിനിമാരംഗത്ത് അരനൂറ്റാണ്ടിലേറെ നീണ്ട സമഗ്രസംഭാവന കണക്കിലെടുത്താണ് പ്രേംപ്രകാശിനെ പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തത്.
25000 രൂപയും ശിൽപ്പവും പ്രശംസാപത്രവുമടങ്ങുന്ന അവാർഡ് ഈമാസം 26ന് കോട്ടയത്തു നടക്കുന്ന സി.ആർ ഓമനക്കുട്ടൻ അനുസ്മരണ സമ്മേളനത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷണൻ നൽകുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ വി.ജയകുമാറും കൺവീനർ എം.ജി ശശിധരനും അറിയിച്ചു.
മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജോസ് പനച്ചിപ്പുറം , എം.ജി .സർവ്വകലാശാലാ മുൻ വൈസ് ചാൻസിലർ
ഡോ.ബാബു സെബാസ്റ്റ്യൻ, ദർശന സാംസ്ക്കാരിക കേന്ദ്രം ഡയറക്ടർ ഫാ.തോമസ് പുതുശ്ശേരി ഫൗണ്ടേഷൻ ചെയർമാനും മുതിർന്നമാധ്യമ പ്രവർത്തകനുമായ വി.ജയകുമാർ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാരാർഹനെ തിരഞ്ഞെടുത്തത്
70 12 23 03 34


0 Comments