ആലപ്പുഴ മാന്നാറിൽ 15 വർഷങ്ങൾക്ക് മുമ്പ് കാമുകനൊപ്പം ഒളിച്ചോടിയെന്ന് കരുതിയിരുന്ന കലയുടെ കൊലപാതകത്തിൽ തുമ്പ് കണ്ടെത്താനാകാതെ പോലീസ്.
കേസിൽ ഒന്നാം പ്രതിയായ ഭർത്താവിനെ വദേശത്തു നിന്ന് നാട്ടിലെത്തിക്കാൻ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. പതിനഞ്ച് വർഷം മുൻപ് കാണാതായ കല കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞത് കഴിഞ്ഞവർഷം ജൂലൈയിലാണ്. ഇത് സംബന്ധിച്ച് ഒരു ഊമക്കത്ത് പോലീസിന് ലഭിക്കുകയായിരുന്നു. കഴിഞ്ഞവർഷം ജൂലൈയിലെ ഒരു പ്രഭാതത്തിൽ ചെന്നിത്തല ഗ്രാമം ഉണർന്നത് ഞെട്ടിക്കുന്ന ഒരു കൊലപാതക വാർത്ത കേട്ടാണ്.
ചെന്നിത്തല ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ ഭർത്താവ് ചെന്നിത്തല കണ്ണംപള്ളിൽ അനിൽകുമാർ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ മൂടിയെന്ന വാർത്തയാണ് പരന്നത്. അനിൽ കുമാർ വിദേശത്തായിരുന്ന സമയത്ത് കല മറ്റൊരാളുമായി അടുപ്പത്തിലാകുകയും ഇവർ അയാളോടൊപ്പം നാടുവിട്ടു പോയതായിട്ടുമാണ് അന്ന് നാട്ടിൽ പരന്ന കഥ.
നാട്ടുകാർ അത് വിശ്വസിക്കുകയും അനിൽ പിന്നീട് വേറെ വിവാഹം കഴിക്കുകയും വിദേശത്ത് ജോലിക്കായി പോവുകയും ചെയ്തു. ഈ അവസരത്തിലാണ് കഴിഞ്ഞ വർഷം ജൂലൈയിൽ പൊലീസ് പുതിയ അന്വേഷണവുമായി എത്തിയത്. കാണാതായ കലയെ 15 വർഷത്തിനു മുമ്പ് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന് പൊലീസ് കണ്ടെത്തി.
0 Comments