ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ (18.07.2025 തീയതി) രാവിലെ 08.30 മുതല്‍ 12.00 മണി വരെ ഏര്‍പ്പെടുത്തുന്ന ഗതാഗത ക്രമീകരണം

 

ലോക്സഭാ പ്രതിപക്ഷ നേതാവ്  രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ (18.07.2025  തീയതി) രാവിലെ 08.30 മുതല്‍  12.00 മണി വരെ ഏര്‍പ്പെടുത്തുന്ന ഗതാഗത ക്രമീകരണം


    1. കോട്ടയത്തു നിന്നും പുതുപ്പള്ളി, കറുകച്ചാൽ, തെങ്ങണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ലോഗോസ് ജംഗ്ഷൻ, പോലീസ് ക്ലബ്ബ്, റബർ ബോർഡ്, കഞ്ഞിക്കുഴി, മണർകാട് വഴി കാഞ്ഞിരത്തുംമൂട്ടിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ആറാട്ട് ചിറ, നാരകത്തോട്, വെട്ടത്ത് കവല, കൈതേപ്പാലം വഴി പോകേണ്ടതാണ്. 
    2. കോട്ടയം ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ  ലോഗോസ് ജംഗ്ഷൻ, പോലീസ് ക്ലബ്ബ്,  റബർ ബോർഡ് വഴി കഞ്ഞിക്കുഴിയിൽ എത്തി K. K. റോഡ് വഴി പോകേണ്ടതാണ്.
    3.  അയർക്കുന്നം, കിടങ്ങൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ  ലോഗോസ് ജംഗ്ഷൻ, പോലീസ് ക്ലബ്ബ് വഴി, ഇറഞ്ഞാൽ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കൊശമറ്റം കവല വഴി പോകേണ്ടതാണ്.
    4. കൊശമറ്റം കവല ഭാഗത്തു നിന്നും കളക്ടറേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൊശമറ്റം കവലയിൽ നിന്നും തിരിഞ്ഞ് വട്ടമൂട് റോഡ് വഴി മംഗളം ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.
    5. തെങ്ങണ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഞാലിയാകുഴി ജംഗ്ഷനിൽ നിന്നും  ഇടത്തേക്ക് തിരിഞ്ഞ് പരുത്തുംപാറ, ചിങ്ങവനം വഴി പോകേണ്ടതാണ്.
    6. തെങ്ങണ ഭാഗത്തുനിന്നും മണർകാട്, അയർക്കുന്നം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ  ഞാലിയാകുഴി ജംഗ്ഷനിൽ നിന്നും നേരെ ബൈറോഡില്‍ കൂടി കൈതേപ്പാലം ജംഗ്ഷനിൽ എത്തി പുതുപ്പള്ളി, കാഞ്ഞിരത്തുംമൂട് വഴി പോകേണ്ടതാണ്.
    7. പാറക്കൽകടവ്, നാൽക്കവല, ദിവാൻകവല, മൂലേടം ഭാഗത്ത് നിന്നും കോട്ടയം ടൗണിൽ എത്തേണ്ട വാഹനങ്ങൾ ദിവാൻകവല, റെയിൽവേ ഓർബ്രിഡ്ജ് വഴി മണിപ്പുഴയിലെത്തി കോട്ടയം ഭാഗത്തേക്ക് പോകേണ്ടതാണ്.
പാര്‍ക്കിംഗ് ക്രമീകരണം
===============
    1. പുതുപ്പള്ളി പള്ളിയിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ തെങ്ങണ ഭാഗത്ത്‌ നിന്നും എത്തിച്ചേരുന്ന വാഹനങ്ങള്‍ എരമല്ലൂർ കലുങ്കിന് സമീപമുള്ള ഗ്രൗണ്ടിലും, ഗ്രീൻവാലി ക്ലബ് ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.
    2. കോട്ടയം, മണർകാട്, കറുകച്ചാൽ ഭാഗത്ത്‌ നിന്നും എത്തുന്ന വാഹനങ്ങൾ നിലയ്ക്കൽ പള്ളി ഗ്രൗണ്ട്, ഡോൺ ബോസ്കോ സ്കൂൾ ഗ്രൗണ്ട്, ഗവൺമെന്റ് V.H.S.S സ്കൂൾ ഗ്രൗണ്ട്, ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യുക. 
    3. പാലൂർ പടി - പുതുപ്പള്ളി റോഡിൽ ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അവശ്യ സർവീസ് വാഹനങ്ങൾക്ക് മാത്രമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ടി റോഡിൽ പാർക്കിംഗ്  നിരോധിച്ചിട്ടുള്ളതാണ്. 
    4. പുതുപ്പള്ളി ജംഗ്ഷൻ-എരമല്ലൂർ കലുങ്ക് റോഡിലും അങ്ങാടി- കൊട്ടാരത്തുംകടവ് റോഡിലും പാർക്കിംഗ് നിരോധിച്ചിട്ടുള്ളതാണ്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments