അപകടത്തിൽ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ യുവാവ് മരിച്ചു
ദേശീയപാത 183 പുല്ലുപാറക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ മുണ്ടക്കയം വണ്ടൻപതാൽ ആർപിസി,പെരുമണ്ണാമഠം,അരുൺ (46) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം പെരുവന്താനം സ്റ്റേഷനിലെ പോലീസ് സംഘം പെട്രോളിംഗിന് പോയപ്പോൾ ദേശീയപാതയോരത്ത് അപകടത്തിൽപ്പെട്ട ബൈക്കും യാത്രക്കാരനെയും കണ്ടു.
തുടർന്ന് പോലീസ് സംഘം ഉടൻതന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മറ്റു വാഹനം ഇടിച്ചുണ്ടായ അപകടമാണെന്നാണ് സംശയം. ഇടിച്ച് വീഴ്ത്തിയ വാഹനം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു
0 Comments