ദേശീയ വായനാദിന മാസാചരണത്തിൻ്റെ കോട്ടയം ജില്ലാതല സമാപനം ജൂലൈ 23ന്



ദേശീയ വായനാദിന മാസാചരണത്തിൻ്റെ കോട്ടയം ജില്ലാതല സമാപനം ജൂലൈ 23ന് 

ഏറ്റുമാനൂർ: ദേശീയ വായനാദിന മാസാചരണത്തിൻ്റെ കോട്ടയം ജില്ലാതല സമാപനം ജൂലൈ 23 -ന് 
വൈകുന്നേരം നാലിന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇതോടൊപ്പം പി എൻ പണിക്കർ ഫൗണ്ടേഷൻ്റ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല ഹൈസ്കൂൾ വിഭാഗത്തിൽ നടത്തിയ ക്വിസ് മത്സരത്തിലും യുപിസ്കൂൾ വിഭാഗത്തിന്റെ കവിതാ മത്സരത്തിലും വിജയികൾ ആയിട്ടുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകും.


ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.പി എൻ പണിക്കർ ഫൗണ്ടേഷൻ കോട്ടയം ജില്ല വൈസ് ചെയർമാൻ ബി രാജീവ് അധ്യക്ഷത വഹിക്കും.പി എൻ പണിക്കർ ഫൗണ്ടേഷൻ ഡയറക്ടർ ക്യാപ്റ്റൻ രാജീവ് നായർ മുഖ്യപ്രഭാഷണം നടത്തും.


സെക്രട്ടറി പി.ജി.എം .നായർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.വായനാ മിഷൻ സംസ്ഥാന കോഡിനേറ്റർ ജെ ബിജുമോൻ ,എൻ. അരവിന്ദാക്ഷൻ നായർ,
 ഇ . എം. അബ്ദുൽ റഹിമാൻതുടങ്ങിയവർ പ്രസംഗിക്കും. 


ആസ്തിക് പുതുവലിൻറെ മാജിക് ഷോ .
പത്രസമ്മേളനത്തിൽ ബി. രാജീവ്,പിഡി ജോർജ്,എൻ അരവിന്ദാക്ഷൻ നായർ, കെ ഒ ഷംസുദ്ദീൻ, റെയ്സാബീഗം,വി എം തോമസ് വേമ്പനി,അമ്മിണി സുശീലൻ നായർ തുടങ്ങിയവർ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments