ഭാരതത്തിലെ ക്രൈസ്തവസഭ ഭരിച്ചിരുന്ന അർക്കദിയാക്കൊൻ പ്രമുഖരിൽ ഒരാളായ മാർ ഗീവർഗീസ് ദസ്ലീവായുടെ ഓർമ്മയാചരണം 24 ന് കുറവിലങ്ങാട് നടക്കും.
നസ്രാണി വിഭജനത്തിന് മുമ്പുള്ള അഖണ്ഡ നസ്രാണി കാലമാണ് ഈ അർക്കദിയാക്കോന്റെ കാലഘട്ടം. ഉദയംപേരൂർ സൂനഹദോസും മറ്റും നടക്കുമ്പോഴും സമുദായത്തെയും സമുദായ സ്വത്വത്തെയും കഠിന ശ്രമങ്ങളിലൂടെ പിടിച്ചുനിർത്തിയത് അർക്കദിയാക്കോന്മാരായിരുന്നു.
ജൂലൈ 24 വൈകുന്നേരം 5 .30ന് കുറവിലങ്ങാട് പകലോമറ്റം തറവാട് പള്ളിയിൽ വച്ചാണ് അനുസ്മരണം നടക്കുക.പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്,തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
0 Comments