മുത്തോലിയില്‍ 25 ജംഗ്ഷനുകള്‍ കൂടി പ്രകാശപൂരിതമാകുന്നു മുത്തോലി പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് വക മിനിമാസ്റ്റ് ലൈറ്റുകളുടെ എണ്ണം 90 ആയി മാറുന്നു


മുത്തോലിയില്‍ 25 ജംഗ്ഷനുകള്‍ കൂടി പ്രകാശപൂരിതമാകുന്നു
മുത്തോലി പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് വക മിനിമാസ്റ്റ് ലൈറ്റുകളുടെ എണ്ണം 90 ആയി മാറുന്നു


  ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് മുത്തോലി പഞ്ചായത്തിലെ 25 ജംഗ്ഷനുകളില്‍ കൂടി പുതിയ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നു. 

മുത്തോലി പഞ്ചായത്തില്‍ 2022-23 ല്‍ 35 ജംഗ്ഷനുകളിലും 2024 ല്‍ 30 ജംഗ്ഷനുകളിലും ഉള്‍പ്പെടെ 65 സ്ഥലങ്ങളില്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ച് മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. പുതിയ ലൈറ്റുകള്‍ക്കൂടെ സ്ഥാപിക്കുന്നതോടെ മുത്തോലി പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് ഈ ഭരണസമിതിയുടെ കാലയളവില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ എണ്ണം 90 ആയി മാറുകയാണ്. മുത്തോലി ഗ്രാമപഞ്ചായത്ത് മുഖേനയാണ് പദ്ധതി നിര്‍വ്വഹണം നടത്തുന്നത്. മിനിമാസ്റ്റ് സ്ഥാപിക്കല്‍ പദ്ധതിയുടെ ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 


അക്രഡിറ്റഡ് ഏജന്‍സി മുഖേനയാണ് പദ്ധതി നടത്തുന്നത്. 150 വാട്ടിന്റെ മൂന്ന് എല്‍.ഇ.ഡി. ബള്‍ബോടുകൂടിയ 6 മീറ്റര്‍ ഉയരമുള്ള ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവനും പഞ്ചായത്ത് ഭരണസമിതിയും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും ജില്ലാ പഞ്ചായത്തിന് നല്കി. 

കടപ്പാട്ടൂര്‍ ക്ഷേത്രം ജംഗ്ഷന്‍, പുലിയന്നൂര്‍ ഇന്‍ഡ്രസ്ട്രിയല്‍ എസ്റ്റേറ്റ് ജംഗ്ഷന്‍, മുത്തോലി ആശ്രമം, ഇടത്തേട്ട്കാവ് ക്ഷേത്രം ജംഗ്ഷന്‍, വെള്ളിയേപ്പള്ളി ലക്ഷംവീട് നഗര്‍, തെക്കുംമുറി പൂവത്തിനാടി പാലം, മലേക്കാവ് ക്ഷേത്രം ജംഗ്ഷന്‍, ഇന്ത്യാര്‍ ഫാക്ടറി ജംഗ്ഷന്‍, ശ്രീകുരുമ്പക്കാവ് ചെമ്പനാനിക്കല്‍ ഭാഗം, കൊമ്പനാല്‍ ജംഗ്ഷന്‍, മുത്തോലി പി.എച്ച്.സി. ജംഗ്ഷന്‍, പന്തത്തല റേഷന്‍കട ജംഗ്ഷന്‍,


 കടപ്പാട്ടൂര്‍ ചിറകാട്ടു കവല, ബ്രില്യന്റ് ജംഗ്ഷന്‍, മരോട്ടിച്ചുവട് ജംഗ്ഷന്‍, പുലിയന്നൂര്‍ വില്ലേജ് ഓഫീസ് ജംഗ്ഷന്‍, മുത്തോലി സെന്റ് ജോസഫ് സ്‌കൂള്‍ ജംഗ്ഷന്‍, അള്ളുങ്കല്‍കുന്ന് ജംഗ്ഷന്‍, കോഴിമലക്കുന്ന്, വെള്ളിയേപ്പള്ളി-പന്തലാനി കവല, പാളയം പള്ളി ജംഗ്ഷന്‍, മുത്തോലി കവല ഭാഗം, ഊരാശ്ശാല, പുളിക്കപ്പാലം, പുലിയന്നൂര്‍-കാവനാല്‍ ജംഗ്ഷന്‍, തെക്കുംമുറി ഭാഗം എന്നീ സ്ഥലങ്ങളിലാണ് പുതുതായി മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു. ലൈറ്റ് സ്ഥാപിക്കുന്ന നടപടികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments