46 വർഷമായി ആയുർവേദ ഭിഷ്വഗ്വരൻ ഡോക്ടേഴ്സ് ഡേയിൽ ഡോ.ജോർജ് ജോസഫിന് ആദരവ് .
ഡോ: ജോർജ് ജോസഫ് 1974 ൽ തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ നിന്നും ഒന്നാം റാങ്കോടെ പാസ്റ്റായി തുടർന്ന് പിതാവ് നടത്തി വന്ന പൈക കോഴി കൊത്തിക്കൽ ആയുർവ്വേദ ആശുപത്രിയിൽ ചീഫ് ഫിസിഷ്യനായി ചാർജെടുത്തു.തളർവാതം,നട്ടെല്ല് സംബന്ധമായ തകരാറുകൾ, ത്വക് രോഗങ്ങൾ തുടങ്ങി രോഗങ്ങൾക്കും ഡോക്ടർ ചികിത്സ നല്കി സുഖം പ്രാപിച്ച വർ നിരവധിയാണ്.
വൻകിട ആശുപത്രികളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട് ഡോ.ജോർജ് ജോസഫ് രോഗ വിമുക്തി ആക്കിയവർ നിരവധിയാണ്. കോട്ടയം കാരിത്താസ്ആയുർവേദ ആശുപത്രിയിൽ അഞ്ചു വർഷം ചീഫ് ഫിസിഷ്യനായി സേവനമനുഷ്ടിച്ചിരുന്നു. ഇപ്പോൾ വീടിന് സമീപം വിളക്കുമാടത്ത് സ്വന്തം ആശുപത്രി നടത്തിവരുന്നു.
ആത്മ സമർപ്പണത്തിന്റെ അംഗീകാരമായി ഡോ.ജോർജ് ജോസഫിന് എലിക്കുളം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ മാത്യൂസ് പെരുമനങ്ങാട് വീട്ടിലെത്തി പൊന്നാട അണിയിച്ചാദരിച്ചു.മൈത്രി റസിഡന്സ് അസോസിയേഷൻ പ്രസിഡന്റ് സൈനു കുന്നത്തു പുരയിടം, മുകേഷ്,എബിൻ ജോസ് എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
0 Comments