കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ദേശീയ സേവാഭാരതി കേരളവും സംയുക്തമായി നടത്തുന്ന "തലയായ്ക്കാനൊരിടം" പദ്ധതിയുടെ ഭാഗമായി സേവാഭാരതി ഉഴവൂർ യൂണിറ്റ്, ഉഴവൂർ പഞ്ചായത്ത് 6 ആം വാർഡിൽ പരേതനായ രാജീവ് കണിയാംപതിയുടെ ഭാര്യ സന്ധ്യ രാജീവിനും കുടുംബത്തിനുമായി വീട് നിർമ്മിച്ചു നൽകി .

 ഗൃഹപ്രവേശനത്തിനു മുന്നോടിയായി നടന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സംഘചാലക് മാന്യ . കെ. എൻ. രാമൻ നമ്പൂതിരി താക്കോൽ ദാന കർമ്മം നിർവ്വഹിച്ചു. സേവാഭാരതി ഉഴവൂർ യൂണിറ്റ് വൈ.പ്രസിഡന്റ്  സാജു കുഴിയടിൽ അധ്യക്ഷനായ പരിപാടിയിൽ ദിലീപ് കലാമുകുളം (സേവാഭാരതി ഉഴവൂർ യൂ. സെക്രട്ടറി) സ്വാഗതമാശംസിക്കുകയും മംഗള പത്ര സമർപ്പണം  അഡ്വ. രശ്മി ശരത്ത് (സേവാഭാരതി ജില്ലാ പ്രസിഡന്റ്) . 

സേവാ സന്ദേശം ദേശീയ സേവാഭാരതി കോട്ടയം ജില്ലാ ഉപാധ്യക്ഷൻ ജെ . ദിനേശ് അവർകളും , അനുഗ്രഹ പ്രഭാഷണം സ്വാമി ഗുരുദാസാനന്ദ (ധർമ്മ സംഘം ന്യാസ്  ട്രസ്റ്റ്) നടത്തുകയും .  

ഭവന നിർമ്മാണത്തിന് ഭൂമി വാങ്ങി നൽകിയ ധർമ്മസംഘ ന്യാസ് ട്രസ്റ്റിന്റെ ട്രഷറർ കെ.ജി സതീഷ് , ബിനു രാജു (6 ആം വാർഡ് മെമ്പർ ) എന്നിവർ ആശംസകളും സേവാഭാരതി യൂ. ട്രഷറർ ജയൻ പൊയ്യാനിയിൽ കൃതജ്ഞതയും രേഖപ്പെടുത്തി. പ്രസ്തുത ചടങ്ങിൽ സമൂഹത്തിലെ കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകൾ പങ്കെടുത്തു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments