നാല് സ്കൂളുകളിൽ മെച്ചപ്പെട്ട സാനിറ്റേഷൻ സൗകര്യങ്ങൾ ഒരുങ്ങുന്നു... പദ്ധതി നടപ്പിലാക്കുന്നത് ജില്ലാ പഞ്ചായത്ത്


നാല് സ്കൂളുകളിൽ മെച്ചപ്പെട്ട  സാനിറ്റേഷൻ സൗകര്യങ്ങൾ ഒരുങ്ങുന്നു... പദ്ധതി  നടപ്പിലാക്കുന്നത് ജില്ലാ പഞ്ചായത്ത്

പാലാ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മുണ്ടക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച്  കിടങ്ങൂർ എൻ എസ് എസ് ഹൈസ്കൂൾ മുത്തോലി കലാനിലയം യുപി സ്കൂൾ കെഴുവംകുളം  എൻ എസ് എസ് ഹൈസ്കൂൾ മുത്തോലി  സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പുതിയതായി സാനിറ്റേഷൻ സൗകര്യങ്ങൾ ഒരുങ്ങുന്നു
കിടങ്ങൂർ എൻ എസ് എസ് ഹയർസെക്കൻഡറി  സ്കൂളിലും കെഴുവൻകുളം  എൻ എസ് എസ് ഹൈസ്കൂളിലും 10 ലക്ഷം രൂപയുടെയും മുത്തോലി സെന്റ് ആന്റണീസ്  ഹയർസെക്കൻഡറി സ്കൂളിൽ 15 ലക്ഷം രൂപയുടെയും പുലിയന്നൂർ കലാനിലയം യുപി സ്കൂളിൽ എട്ടു ലക്ഷം രൂപയുടെയും ആണ് സാനിറ്റേഷൻ കോംപ്ലക്സുകൾ ആധുനിക രീതിയിൽ നിർമ്മിക്കുന്നത്.

ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷന്റെ  പരിധിയിലുള്ള 11 സ്കൂളുകളിൽ കഴിഞ്ഞ വർഷങ്ങളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച ആധുനിക  രീതിയിലുള്ള സാനിറ്റേഷൻ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

കിടങ്ങൂർ ഭാരതിവിദ്യാമന്ദിരം എയ്ഡഡ് യുപി സ്കൂൾ ഡൈനിങ് ഹാൾ നിർമ്മാണത്തിന് 15 ലക്ഷം രൂപയുടെയും എലിക്കുളം പഞ്ചായത്തിലെ കുരുവിക്കൂട് എസ് ഡി എൽ പി സ്കൂളിൽ 15 ലക്ഷം രൂപ ഉപയോഗിച്ചുള്ള കഞ്ഞിപ്പുരയുടെ നിർമ്മാണവും കിടങ്ങൂർ  സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ 10 ലക്ഷം രൂപ ഉപയോഗിച്ചുള്ള സാനിറ്റേഷൻ വാഷിംഗ് ഏരിയ നിർമ്മാണവും ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്.
കൂടാതെ കൊഴുവനാൽ സെന്റ് ജോൺ  എൻ എച്ച് എസ് എസിൽ  12 ലക്ഷം രൂപയുടെയും കിടങ്ങൂർ സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ 15 ലക്ഷം രൂപയുടെയും മുത്തോലി സെന്റ് ജോസഫ്  ടി ടി എ യിൽ  8 ലക്ഷം  രൂപയുടെ മുത്തോലി സെന്റ് ജോസഫ് ഹൈസ്കൂളിൽ എട്ടു ലക്ഷം രൂപയുടെയും പാളയം സെന്റ് സേവിയേഴ്സ് യുപി സ്കൂളിൽ എട്ടു ലക്ഷം രൂപയുടെയും എലിക്കുളം പഞ്ചായത്തിലെ  മല്ലികശ്ശേരി സെന്റ് ഡൊമിനിക് സാവിയോ  യുപി സ്കൂളിൽ 5 ലക്ഷം രൂപയുടെയും  പാദുവ  സെന്റ് ആന്റണി എൽ പി സ്കൂളിലെ അഞ്ചുലക്ഷം രൂപയുടെയും ടോയ്ലറ്റ് കോംപ്ലക്സുകളുടെ നിർമ്മാണവും ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ 15 ലക്ഷം രൂപയുടെ ടോയ്ലറ്റ് ബ്ലോക്കിന്റെ  നിർമ്മാണം അവസാന ഘട്ടത്തിലാണ്.


 ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്
1.75 കോടി രൂപയാണ് വിവിധ സ്കൂളിലെ സാനിറ്റേഷൻ ബ്ലോക്ക് നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചിരിക്കുന്നത്.
കെഴുവൻകുളം എൻ എച്ച് എസ് സാനിറ്റേഷൻ ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ  (14/07/2025) രാവിലെ 9:30 നും
 കലാനിലയം  യുപി സ്കൂളിൽ നിർമ്മിക്കുന്ന ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം ചൊവ്വാഴ്ച  രാവിലെ 10 നും കിടങ്ങൂർ എൻ എസ് എസ് സ്കൂളിലെ ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണ ഉദ്ഘാടനം  ബുധനാഴ്ച രാവിലെ 10:30 ന് ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ നിർവഹിക്കുന്നതാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments