ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ അന്ത്യാളം വാർഡിൽ പുഴയോരത്ത് എലി പുലിക്കാട്ട് പാലം ജംഗ്ഷനിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.
പഞ്ചായത്ത് മെമ്പർ ലിൻൻ്റൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, ഡോ. രാജു സണ്ണി, ബോസ് വര കിൽ പറമ്പിൽ, സിബി ഓടയ്ക്കൽ, ജോഷി കുടിലുമറ്റം, ചെറിയാൻ ആണ്ടു ക്കുന്നേൽ,തോമാച്ചൻ ചെത്തിപ്പുഴ, റോയിച്ചൻ എലി പുലിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments