മഹാരാഷ്ട്രയിലെ ബാരാമതിയിൽ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലെ ചീഫ് മാനേജർ ആത്മഹത്യ ചെയ്തു. ബാങ്കിന്റെ പരിസരത്താണ് അദ്ദേഹം ജീവനൊടുക്കിയത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ ശിവശങ്കർ മിത്ര (52) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ജോലി ഭാരം താങ്ങാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കി. ബാങ്ക് ജോലി സമ്മർദ്ദം മൂലമാണ് താൻ ഈ കടുത്ത നടപടി സ്വീകരിച്ചതെന്ന് മിത്ര പറയുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാരാമതിയിലെ ബാങ്ക് ഓഫ് ബറോഡയിൽ ചീഫ് മാനേജരായി മിത്ര ജോലി ചെയ്തിരുന്നു.
ആരോഗ്യ പ്രശ്നങ്ങളും ജോലി സമ്മർദ്ദവും ചൂണ്ടിക്കാട്ടി അദ്ദേഹം 2025 ജൂലൈ 11 ന് രാജി സമർപ്പിച്ചു. നോട്ടീസ് പിരിയഡിലിരിക്കെയാണ് മരണം.
ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹം സഹപ്രവർത്തകരെയോ മേലുദ്യോഗസ്ഥരെയോ കുറ്റപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഏതെങ്കിലും ബാങ്ക് ഉദ്യോഗസ്ഥർ അധിക ജോലി സമ്മർദ്ദം ഉണ്ടാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു
0 Comments