"ജേക്കബ് സാർ എൻ്റെ രാഷ്ട്രീയ ഗുരുനാഥൻ"- അടൂർ പ്രകാശ് എം പി


"ജേക്കബ് സാർ എൻ്റെ  രാഷ്ട്രീയ ഗുരുനാഥൻ"- അടൂർ പ്രകാശ് എം പി

എം എം ജേക്കബ് സാർ എൻ്റെ  രാഷ്ട്രീയ ഗുരുനാഥനാണ് . ആ ഗുരുവിന്റെ അഭാവം എനിക്ക് വ്യക്തി പരമായ നഷ്ടം കൂടിയാണ്. എന്നെ സാധാരണക്കാരന് ഇടയിൽ അവരിൽ ഒരുവനായി എപ്പോഴും ഊർജ്ജസ്വലനായി മെയ് വഴക്കത്തോടെ നിലനിർത്തുന്നത് ജേക്കബ് സാർ പകർന്നു നൽകിയ രാഷ്ട്രീയ പാഠമാണ്. " മുൻ ഗവർണ്ണറും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എം. എം. ജേക്കബ്ബിൻ്റെ ഓർമ്മകളിൽ വികാരഭരിതനായി യു.ഡി. എഫ് ചെയർമാൻ അടൂർ പ്രകാശ് എം.പി.  

ജനപ്രതിനിധിയായും , ഭരണകർത്താവായും ചുമതല നിറവേറ്റുമ്പോൾ പോരായ്മകൾ ചൂണ്ടി കാണിച്ച് തിരുത്തി മുന്നേറാൻ എപ്പോഴും എം എം ജേക്കബ്ബിൻ്റെ  ഉപദേശങ്ങൾ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിൻ്റെ  പ്രസംഗങ്ങളിലെ വാക്കുകളുടെ മൃദുലതയും, മൂർച്ചയും, രാഷ്ട്രീയ പ്രശ്നങ്ങളിൽ നിലപാടുകൾ പറയാൻ ഇന്നത്തെ നേതാക്കൾ മാതൃകയാക്കണമെന്നും അടൂർ പ്രകാശ് പറഞ്ഞു. 
പല നിർണായക ഘട്ടങ്ങളിലും വിശ്വസിച്ചു ഉപദേശം തേടാൻ ജേക്കബ് സാർ ഇല്ലാതെ പോയതിന്റെ കുറവ് ശരിക്കും അനുഭവപ്പെടുന്നത് യുഡിഎഫ് കൺവീനർ എന്ന വലിയ പദവി ഏറ്റെടുത്തപ്പോഴാണ് .ഒരു ഉദ്യോഗസ്ഥനെ പോലെയും, മന്ത്രിയെ പോലെയും, ജനപ്രതിനിധിയെ പോലെയും, ബഹുമുഖ പ്രതിഭ പ്രകടിപ്പിച്ച അപൂർവ്വം നേതാവായിരുന്നു തൻ്റെ  ഗുരു ജേക്കബ് സാറെന്നും അടൂർ പ്രകാശ് പറഞ്ഞു.


രാമപുരത്തു നടന്ന എം.എം. ജേക്കബ് സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം 
രാമപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സണ്ണി കാര്യ പ്പുറത്തിൻ്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ്  രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ പ്രഭാഷണം നടത്തി. 
തോമസ് കല്ലാടൻ, അഡ്വ ബിജു പുന്നത്താനം, ജോർജ് മാമൻ കൊണ്ടൂർ, രാമപുരം സി.റ്റി രാജൻ,  ജോർജ് പുളിങ്കാട്, ജയ ചന്ദ്രഹാസൻ എന്നിവർ പ്രസംഗിച്ചു, 
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ, എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് എം എം ജേക്കബ് ഫൗണ്ടേഷൻ ഉപഹാരങ്ങൾ നൽകി ആദരിച്ചു. മണ്ഡലം സെക്രട്ടറി എ ജെ ദേവസ്യ സ്വാഗതം രാജഗോപാൽ നന്ദിയും പറഞ്ഞു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments