എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ മുതൽ തുടങ്ങിയ ലഹരി വേട്ടയിൽ മൂവാറ്റുപുഴ പെഴക്കാപ്പളളിയിൽ നിന്നും യുവാവ് പിടിയിലായി, മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ പെഴക്കപ്പള്ളി സ്വദേശിയായ ഷംനാദ് ഹുസൈൻ മകൻ ഷാമോൻ (28/25), ആണ് പിടിയിലായത്. പ്രതിയിൽ നിന്നും 1.5ഗ്രാം MDMA, ഒരു മൊബൈൽ ഫോൺ, എന്നിവയും പിടിച്ചെടുത്തു.
പ്രതിയെ നാളെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും,
വരും ദിവസങ്ങളിലും ലഹരി ഉപയോഗത്തിനെതിരെ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശക്തമായ പരിശോധനകൾ ഉണ്ടാകുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ അജയകുമാർ,അസീസ് പ്രിവൻ്റീവ് ഓഫീസർ, M.M ഷബീർ,സിവിൽ എക്സൈസ് ഓഫീസർമാരായ P.B. മാഹിൻ , രഞ്ജിത്ത് രാജൻ നൗഷാദ്,ബിജു ഐസക്, അനുരാജ്, അനിത, ഡ്രൈവർ ബിജു പോൾ എന്നിവരും പങ്കെടുത്തു.
0 Comments