കടനാട്ടിൽ കാറ്റിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ മാണി. സി. കാപ്പൻഎം.എൽ.എ സന്ദർശിച്ചു.



കടനാട്ടിൽ കാറ്റിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ മാണി. സി. കാപ്പൻഎം.എൽ.എ സന്ദർശിച്ചു.

കടനാട് പഞ്ചായത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ മാണി സി.കാപ്പൻ എം.എൽ എ സന്ദർശിച്ചു.


മരം വീണ് വീടു തകർന്ന കടനാട് ഒട്ടുവഴിക്കൽ ഗംഗാധരൻ്റെ വീടും കൽക്കെട്ട് ഇടിഞ്ഞ് നാശമുണ്ടായ പങ്കജാക്ഷൻ്റെ വീടും റോഡിൻ്റെ തിട്ടയിടിഞ്ഞ് ലോറിയും മണ്ണുമാന്തി യന്ത്രവും മറിഞ്ഞ ചിറ്റേട്ട് സെബാസ്റ്റ്യൻ ഫ്രാൻസീസിൻ്റെ വീടും എം.എൽ എ സന്ദർശിച്ചു.
ആവശ്യമായ സഹായം എത്തിക്കുവാൻ എം.എൽ.എ ബന്ധപ്പെട്ടവർക്ക് നിർദേശം നല്കി.

കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ബിനു വള്ളോംപുരയിടം, ഡി. സി.കെ മണ്ഡലം പ്രസിഡൻ്റ് സിബി അഴകൻപറമ്പിൽ, ജോയി കറിയനാൽ തുടങ്ങിയവർ എം എൽ.എയ്ക്ക് ഒപ്പമുണ്ടായിരുന്നു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments