കടനാട് പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് വീശിയടിച്ച കാറ്റ് വൻ നാശമാണ് വിതച്ചത്.
കൊല്ലപ്പള്ളി -മേലുകാവ് റോഡിൽ കൊടുമ്പിടി റേഷൻ കടക്കു സമീപം കൂറ്റൻ ആഞ്ഞിലിമരം റോഡിനു കുറുകെ കടപുഴകി വീണു. ഇതോടെ റൂട്ടിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു .പാലാ ഫയർ ഫോഴ്സ് എത്തി നാട്ടുകാരുടെ സഹകരണത്തോടെ മരം മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു. ഏറെ ഗതാഗത തിരക്കുള്ള ഈറോഡിൽ മരം മറിഞ്ഞു വീണപ്പോൾ ഇതുവഴി തത്സമയം കടന്നുപോയ ഓട്ടോറിക്ഷ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം. മരം വീണപ്പോൾ വൈദ്യുതി പോസ്റ്റും ഒടിഞ്ഞു തകർന്നു. കെ.എസ്.ഇ ബി അധികൃതരെത്തി വൈദ്യുതി പോസ്റ്റ് അടിയന്തരമായി മാറ്റിസ്ഥാപിച്ചു.
കൊടുമ്പിടി വടക്കേ ഓലാനിക്കൽ ബിജുവിൻ്റെ വീടിന് മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞു വീണു.
കുറുമണ്ണിൽ ചുങ്കം പറമ്പിൽ വിധവയായ മറിയക്കുട്ടിയുടെ വീടിൻ്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. ഒന്നര മാസം മുമ്പുണ്ടായ കാറ്റിൽ പറന്നു പോയ മേൽക്കൂരയാണ് വീണ്ടും കാറ്റ് കശക്കിയെറിഞ്ഞത്.
കടനാട് വല്യാത്ത്
ഒട്ടു വഴിക്കൽ ഗംഗാധരൻ്റെ_ വീടിനു മുകളിലേക്ക് പുളിമരവും പ്ലാവും ഒരുമിച്ച് കടപുഴകി വീണു. വീട്ടിലുണ്ടായിരുന്ന ഗംഗാധരൻ്റെ ഭാര്യ രക്ഷപെട്ടത് തലനാരിഴയ്ക്ക് .
കടനാട് തുമ്പമറ്റത്തിൽ ജോസിൻ്റെ വീടിൻ്റെ റൂഫ് വർക്ക് പൂർണമായും കാറ്റ് നശിപ്പിച്ചു.
കടനാട് വില്ലേജ് ഓഫീസർ ആൻസൻ മാത്യു,, പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി, വൈസ് പ്രസിഡൻ്റ് വി.ജി. സോമൻ, മെബർമാരായ ജോസ് പ്ലാശനാൽ,ജയ്സി സണ്ണി, കെ.ഡി.പി. മണ്ഡലം പ്രസിഡൻ്റ് സിബി അഴകൻപറമ്പിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
ഇന്ന് എം.എൽ.എ, മാണി സി കാപ്പൻ സ്ഥലം സന്ദർശിക്കും.
0 Comments