സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥർ തലത്തിൽ വൻ അഴിച്ചു പണിയുമായി സർക്കാർ.


സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥർ തലത്തിൽ വൻ അഴിച്ചു പണിയുമായി സർക്കാർ.

 ഇഡി ഉദ്യോഗസ്ഥനെ അഴിമതി കേസിൽ കുരുക്കിയ എസ് ശശിധരനെ വിജിലൻസിൽ നിന്നും പോലീസ് അക്കാദമിയിലേക്ക് മാറ്റി. പോക്സോ കേസ് വിവാദത്തിൽപെട്ട പത്തനംതിട്ട എസ്‌പിക്ക് സുപ്രധാന ചുമതലയും നൽകി. പത്തനംതിട്ട എസ്‌പി വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലെ അസിസ്റ്റന്റ് ഐജി ആയാണ് നിയമിച്ചത്. 


പകരം ആർ ആനന്ദ് പത്തനംതിട്ട എസ്‌പി ആകും. കൊല്ലം റൂറൽ പോലീസ് സൂപ്രണ്ട് സാബു മാത്യുവിനെ ഇടുക്കിയിലേക്ക് മാറ്റി. പകരം വിഷ്ണുപ്രദീപ് കൊല്ലം റൂറൽ പോലീസ് സൂപ്രണ്ടായി ചുമതലയേക്കും. അരുൾ ആർ ബി കൃഷ്‌ണയെ പോലീസ് ബറ്റാലിയൻ ഡിഐജി ചുമതലയിലേക്കും മാറ്റിയിട്ടുണ്ട്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments