കോട്ടയം ജില്ലയില്‍ വ്യാപക മോഷണ ശ്രമങ്ങള്‍.... മോഷ്ടാക്കള്‍ വിലസുന്നു.



ജില്ലയില്‍ വിവിധയിടങ്ങളിലായി വ്യാപക മോഷണ ശ്രമം. ജ്വല്ലറിയിലും ടൈല്‍ കടയിലും വീടുകളിലുമൊക്കെയാണ് മോഷണം നടന്നത്. 

കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ പട്ടാപ്പകലാണു മോഷണം നടന്നത്. വീട്ടുടമ മാത്തുക്കുട്ടിയും ഭാര്യ മോളിയും ആശുപത്രിയില്‍ പോയ തക്കം നോക്കിയായിരുന്നു മോഷണം. വീടിന്റെ വാതില്‍ ചവിട്ടി തുറന്നു അകത്തു കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ മാലയും കുരിശും കവര്‍ന്നു. സ്വര്‍ണ മാലക്കൊപ്പം വെച്ചിരുന്ന വരവു മാലകളും കള്ളന്‍ കവര്‍ന്നിട്ടുണ്ട്. 


കോട്ടയം പാലാ പിഴക് നിര്‍മല പബ്ലിക് സ്‌കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന ടൈല്‍ കടയിലും മോഷണം നടന്നു. ഷട്ടര്‍ തകര്‍ത്താണു മോഷ്ടാവ് ഉള്ളില്‍ കടന്നത്. ഇന്നു പുലര്‍ച്ചെയാണു മോഷണം. പാലാ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. ഒരു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് ഇവിടെ മോഷണം നടക്കുന്നത്.


 ഇല്ലിക്കല്‍ കവലയില്‍ ഉള്ള അമൃത ഗോള്‍ഡിലാണു മറ്റൊരു മോഷണശ്രമം ഉണ്ടായത്. എന്നാല്‍, കടയില്‍ നിന്നും സ്വര്‍ണമോ പണമോ നഷ്ടമായിട്ടില്ല. ഇന്നലെ രാത്രിയിലാണു ഇല്ലിക്കലിലെ മോഷണ ശ്രമം. ജ്വല്ലറിയുടെ മുകള്‍ഭാഗത്തെ ഓട് തകര്‍ത്തണു മോഷ്ടാവ് കടയ്ക്കുള്ളില്‍ പ്രവേശിച്ചത്. 


എന്നാല്‍ പഴയ സ്വര്‍ണം വില്‍ക്കുന്ന കടയായത്തിനാല്‍ പൈസയോ മറ്റ് ആഭരണങ്ങളോ ഒന്നും തന്നെ കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്നില്ല. കടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന സിസിടിവികള്‍ തകര്‍ത്ത നിലയിലാണ്. ഇന്നു രാവിലെ കട തുറക്കാന്‍ വന്ന ഉടമ ബിനുപ് ദാസ് ആണ് മോഷണ ശ്രമം ഉണ്ടായ വിവരം ആദ്യം അറിയുന്നത്. ഉടന്‍തന്നെ വിവരം പോലീസില്‍ അറിയിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments