കേന്ദ്ര ബഹിരാകാശവകുപ്പിനു കീഴിലുള്ള കല്പിത സർവ്വകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സ്പേസ് സയൻസ് ടെക്നോളജിയുടെ പ്രോ. വൈസ് ചാർസലർ ആയി കോട്ടയം തെള്ളകം സ്വദേശി ഡോ. കുരുവിള ജോസഫ് നിയമിതനായി.
ബഹിരാകാശ ശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലുമുള്ള വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി സമർപ്പിതമായ ഏഷ്യയിലെ ആദ്യ സർവ്വകലാശാലയാണ് ഐ ഐ എസ് റ്റി. ഈ സ്ഥാപനത്തിൽ രജിസ്റ്റാറും ഡീനുമായി പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം പോളിമർ നാനോ ടെക്നോളജി രംഗത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനും മികച്ച അക്കാഡമിഷ്യനുമാണ്.
250-ൽപരം അന്തർദേശീയ ജേർണലുകളിലെ പ്രസിദ്ധീക രണങ്ങളും 9 ബുക്കുകളും നിരവധി പേറ്റൻ്റുകളും മറ്റ് ഒട്ടനവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിന്റെ ഗവേഷണ നേട്ടങ്ങളിൽപ്പെടുന്നു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ മുൻനിര ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി കഴിഞ്ഞ 5 വർഷം ഇദ്ദേഹത്തിൻ്റെ പേര് ലൈഫ്ടൈം അച്ചീവ്മെൻ്റ് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അക്കാദമികം, ഗവേഷണം എന്നിവയിലുടനീളം നടത്തിയ സംഭാവനകൾക്കൊപ്പം ദേശീയ, അന്തർദേശീയ ഉന്നതസമിതികളിൽ അംഗമായി ശാസ്ത്രവും വിദ്യാഭ്യാസവും സംബന്ധിച്ച് നയങ്ങളിലുണ്ടായ മാറ്റങ്ങളിൽ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
0 Comments